New Update
കുവൈറ്റ് സിറ്റി: കൊവിഡ് ബാധിച്ച വിദേശികളെ നാടുകടത്തുന്നതില്‍ ഭരണഘടനാപരവും നിയമപരവുമായ തടസങ്ങളുണ്ടെന്ന് ഭരണഘടനാ വിദഗ്ധനായ ഡോ. മുഹമ്മദ് അല്‍ ഫെയ്‌ലി വ്യക്തമാക്കി. കൊവിഡ് 19 ബാധിക്കുന്നവരുടെ എണ്ണം വിദേശികള്‍ക്കിടയില്‍ വര്‍ധിക്കുന്നതിനാല്‍ രോഗബാധിതരെ നാടുകടത്താന്‍ അനുവദിക്കണമെന്ന നിര്‍ദേശം എം.പിമാര്‍ പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മുഹമ്മദ് അല്‍ ഫെയ്‌ലി ഇങ്ങനെ അഭിപ്രായപ്പെട്ടത്.
Advertisment
ഇത്തരം കാര്യങ്ങളില്‍ പാര്‍ലമെന്റ് നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരുന്നത് അന്യായമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനുഷികവശങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ നാടുകടത്തുന്നതു പോലൊരു നടപടി സ്വീകരിക്കുക പ്രയാസകരമാണെന്ന് പാര്‍ലമെന്റ് വൃത്തങ്ങള്‍ പറഞ്ഞതായി പ്രാദേശിക പത്രം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.