ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരം; 'നാദകൈരളി' സംഗീതനിശ ജൂണ്‍ ആറിന്‌

New Update

publive-image

ഡിട്രോയിറ്റ്: കേരളക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരെയും അവശ്യ ജീവനക്കാരെയും ആദരിക്കുന്നതിന്റെ ഭാഗമായി “നാദകൈരളി” എന്ന സംഗീത പരിപാടി ജൂൺ 6-)o തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ സൂം സംവിധാനത്തിലൂടെ നടത്തപ്പെടുന്നു.

Advertisment

കേരളക്ലബ്ബിന്റെ കേരളൈറ്റ് എന്ന മാസികയുടെ ആദ്യ ഡിജിറ്റൽ പതിപ്പിന്റെ പ്രകാശനവും ഈ അവസരത്തിൽ നടക്കും. മുഖ്യാതിഥിയായി എത്തുന്ന ഡോക്ടർ ശശി തരൂർ എംപി ആരോഗ്യ പ്രവർത്തകരേ ആദരിക്കുകയും ഒപ്പം കേരളൈറ്റ് ഡിജിറ്റൽ പതിപ്പിൻറെ പ്രകാശനം നിർവ്വഹിക്കുകയും ചെയ്യും.

തുടർന്നു കേരളത്തിലെ പ്രമുഖരായ ഗായകരോടൊപ്പം മിഷിഗണിലെ ഗായകരും ഗാനങ്ങൾ ആലപിക്കുന്ന നാദകൈരളി എന്ന സംഗീത പരിപാടി നടക്കും. പ്രദീപ് സോമസുന്ദരം, പൂർണാ ഏബ്രഹാം, ഡോക്ടർ സാം കടമ്മനിട്ട, രചിതാ രാമദാസ്, ഷൈജു അയർലണ്ട്, മുരളി രാമനാഥൻ, രമേശ് ബാബു, സതീഷ് മടമ്പത്, ബിനി പണിക്കർ എന്നിവർ ഗാനങ്ങൾ ആലപിക്കും.

കൂടുതൽ വിവരങ്ങൾക്ക് കേരളക്ലബ് പ്രെസിഡൻറ് അജയ് അലക്സ് 734-392-4798 ബന്ധപ്പെടുക. Zoom meeting ID : 741 711 3069 Password: kc2020

Advertisment