Advertisment

''എന്‍റെ പൊന്നേ''... ''ഒന്ന് തൊട്ടോട്ടെ''....നിലവിളിച്ച് വാവിട്ട് കരഞ്ഞ് പൊന്നൂന്റെ അമ്മ....കൂട്ടുകാരിയെ അവസാനമായി കാണാൻ കൂട്ടൂകാരും എത്തി, കയ്യിലൊരു പിടി റോസാപ്പൂക്കളുമായി

New Update

കൊല്ലം: ഹൃദയഭേദകമായ കാഴ്ച ആ അമ്മ പുറത്തേയ്ക്കിറങ്ങി വന്ന നിമിഷമായിരുന്നു. ''എന്‍റെ പൊന്നേ'', എന്ന് അലറിക്കരഞ്ഞുകൊണ്ട് അമ്മ ധന്യ കുഞ്ഞിനരികിലേക്ക് നീങ്ങാൻ ശ്രമിച്ചു. ബന്ധുക്കളെല്ലാവരും ചേർന്ന് അവരെ പിടിച്ച് നീക്കി. രണ്ട് ദിവസം ആറ്റിൽ കിടന്നിരുന്ന കുഞ്ഞിന്‍റെ പോസ്റ്റ്‍മോർട്ടമടക്കം നടത്തിയതിനാൽ, കുഞ്ഞിനടുത്തേക്ക് പോകാൻ ആരെയും അനുവദിച്ചിരുന്നില്ല.

Advertisment

publive-image

''ഒന്ന് തൊട്ടോട്ടെ'', എന്ന് കരഞ്ഞുകൊണ്ട് അമ്മ ധന്യ ബന്ധുക്കളോട് ചോദിക്കുന്നത് കേട്ട് കൂടെ നിന്നവരെല്ലാം പൊട്ടിക്കരഞ്ഞു. അവരെ ബലം പ്രയോഗിച്ച് തിരികെ കൊണ്ടുപോകേണ്ടി വന്നു. തന്‍റെ കുഞ്ഞുപ്രാണനെ അവസാനമായി ഒന്ന് തൊടാൻ പോലുമാകാതെ ആ അമ്മ കുഴഞ്ഞുവീണു.

നെഞ്ചത്ത് ഒരു ബാഡ്‍ജ് കുത്തി ആ കുഞ്ഞുങ്ങളെത്തി. നിരനിരയായി ആ കൂട്ടുകാരിയുടെ വീട്ടിലേക്ക് നടന്ന് കയറി. കയ്യിലൊരു പിടി റോസാപ്പൂക്കളുണ്ടായിരുന്നു. വിതുമ്പിക്കരയുകയായിരുന്നു ഓരോരുത്തരും. കുഞ്ഞു ദേവനന്ദയെ എന്നും കാണുമായിരുന്ന സ്കൂളിലെ ചേച്ചിമാരും ചേട്ടൻമാരും പൊട്ടിക്കരഞ്ഞു കൊണ്ട് അടുത്തുകൂടി നടന്നു നീങ്ങി.

publive-image

നാട്ടുകാരും ബന്ധുക്കളുമെല്ലാം കുഞ്ഞിനെ കാണാനായി പള്ളിമൺ ഇളവൂരിലെ വീട്ടിലെത്തി. അമ്മമാർ വിതുമ്പിക്കൊണ്ടാണ് കുഞ്ഞിനെ കടന്ന് പോയത്. ഒരു നാട് മുഴുവൻ കണ്ണ് നിറഞ്ഞ് വിതുമ്പിയ നേരം. കുഞ്ഞിന്‍റെ മൃതദേഹം ദേവനന്ദ പഠിച്ചിരുന്ന ശ്രീ സരസ്വതി വിദ്യാനികേതനിലും, പള്ളിമണ്ണിലെ വീട്ടിലും, കുടവട്ടൂരിലെ കുടുംബവീട്ടിലും പൊതുദർശനത്തിന് വച്ചപ്പോഴും ആയിരക്കണക്കിന് പേരാണ് ഒഴുകിയെത്തിയത്.

Advertisment