ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു

New Update

publive-image

കൊല്ലം: ഇളവൂരില്‍ ഇത്തിക്കരയാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഏഴുവയസ്സുകാരി ദേവനന്ദയുടെ മൃതദേഹം സംസ്‌കരിച്ചു.

Advertisment

അച്ഛന്‍ പ്രദീപ്കുമാറിന്റെ കുടവട്ടൂരിലെ വസതിക്കു സമീപമാണ് ദേവനന്ദയെ സംസ്‌കരിച്ചത്. അമ്മ ധന്യയുടെ ഇളവൂരിലെ വീട്ടിലും വീട്ടിലും ദേവനന്ദ പഠിച്ചിരുന്ന വാക്കനാട് സരസ്വതി വിദ്യാലയത്തിലും പൊതുദര്‍ശനത്തിനു വെച്ചതിനു ശേഷമായിരുന്നു സംസ്‌കാരച്ചടങ്ങുകള്‍ നടത്തിയത്.

ദേവനന്ദയെ അവസാനമായി ഒന്നുകാണാന്‍ വന്‍ജനാവലിയാണ് എത്തിച്ചേര്‍ന്നത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു ദേവനന്ദ.

വെള്ളിയാഴ്ച രാവിലെയാണ് വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെയുള്ള ഇത്തിക്കരയാറ്റില്‍നിന്ന് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. പോലീസിലെ മുങ്ങല്‍വിദഗ്ധരാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടില്‍നിന്ന് കുട്ടി ഇവിടേക്ക് എങ്ങനെയെത്തി എന്ന കാര്യം ഇപ്പോഴും ദുരൂഹമായി തുടരുകയാണ്. തിരുവനന്തപരം മെഡിക്കല്‍ കോളേജിലാണ് ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം നടന്നത്. മുങ്ങിമരണമാണെന്നാണ് പ്രാഥമികനിഗമനം.

Advertisment