പങ്കജ മുണ്ടെയുടെ പരാജയത്തിനു കാരണക്കാരൻ പ്രചാരണം നയിച്ച വ്യക്തി ; ഒരു നേതാവിന്റെ മേധാവിത്തവും തീരുമാനവുമാണ് പാർട്ടിയെ പിന്നോട്ടടിച്ചത് ; ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ആരോപണവുമായി മുതിർന്ന ബിജെപി നേതാവ്

ന്യൂസ് ബ്യൂറോ, മുംബൈ
Thursday, December 5, 2019

മുംബൈ : മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെതിരെ ആരോപണവുമായി മുതിർന്ന ബിജെപി നേതാവ് ഏക്നാഥ് ഖഡ്സെ. പങ്കജ മുണ്ടെയുടെ തിരഞ്ഞെടുപ്പ് പരാജയത്തിനു കാരണക്കാരൻ പ്രചാരണം നയിച്ച വ്യക്തിയാണെന്നാണ് ഖഡ്സെ ആഞ്ഞടിച്ചത്.

എനിക്കും വിനോദ് താവ്ഡെ, പ്രകാശ് മേത്ത, ചന്ദ്രശേഖർ ബവൻകുളെ തുടങ്ങിയ ജനപിന്തുണയുള്ള നേതാക്കൾക്കും സീറ്റ് നൽകിയിരുന്നെങ്കിൽ ബിജെപിക്കു കൂടുതൽ സീറ്റുകൾ നേടാൻ കഴിഞ്ഞേനെ. ഒരു നേതാവിന്റെ മേധാവിത്തവും തീരുമാനവുമാണ് പാർട്ടിയെ പിന്നോട്ടടിച്ചത്,’ ഖഡ്സെ ആരോപിച്ചു.

2014ൽ ഏക്നാഥ് ഖഡ്സെ മുഖ്യമന്ത്രിയാകുമെന്നു കരുതിയിരിക്കെയാണ്, അദ്ദേഹത്തെ തള്ളി ഫഡ്നാവിസിനെ നിയോഗിച്ചത്. അതിനു പിന്നാലെ, മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഖഡ്സെയെ അഴിമതിക്കേസിൽ ഉൾപെട്ടെന്ന് ആരോപിച്ച് മന്ത്രിസ്ഥാനത്തു നിന്നു ഫഡ്നാവിസ് രാജി വയ്പിക്കുകയും ചെയ്തിരുന്നു.

×