സാമ്പത്തികമായി തകര്‍ന്ന അവസ്ഥ, മരിക്കാനായി തീരുമാനിച്ച നാളുകള്‍; ഒടുവില്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം ചോറ്റാനിക്കരയിലെത്തി; പിന്നീട് കണ്ടത് ബിസിനസ് രംഗത്തെ വളര്‍ച്ച; അങ്ങനെ ഇന്ത്യയിലെ ശതകോടീശ്വരനുമായി; ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിന് 526 കോടി രൂപ നല്‍കുന്ന ഭക്തന്റെ കഥ ഇങ്ങനെ

New Update

publive-image

കൊച്ചി: സാമ്പത്തികമായി അത്ര ഉയര്‍ന്ന നിലയിലുള്ള കുടുംബമായിരുന്നില്ല ഗണശ്രാവണിന്റേത്. മെക്കാനിക്കല്‍ എന്‍ജിനീയറാക്കാനായിരുന്നു പിതാവിന്റെ ആഗ്രഹം. എന്നാല്‍ സംഗീതത്തോടുള്ള പ്രണയം മൂലം പഠനം പാതിവഴിയില്‍ മുടങ്ങി. പിന്നീട് എപ്പോഴോ, സ്വര്‍ണ, വജ്ര ബിസിനസിലേക്കും തിരിഞ്ഞു.

Advertisment

2016-ലായിരുന്നു ഇത്. ബിസിനസ് രംഗത്ത് ഇദ്ദേഹത്തെ കാത്തിരുന്നത് സുഖകരമായ നിമിഷങ്ങളായിരുന്നില്ല. ഭീമമായ സാമ്പത്തിക തകര്‍ച്ചയിലുമായി. ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ ഗണശ്രാവണ്‍ തീരുമാനിച്ചു. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിലെ ക്ഷേത്രനഗരം പദ്ധതിക്ക് 526 കോടി രൂപ നല്‍കാന്‍ തീരുമാനിച്ച ബെംഗളൂരുവിലെ സ്വാമിജി ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിങ് ഡയറക്ടര്‍ ഗണശ്രാവണിന്റെ ഭൂതകാല ചരിത്രം ഇങ്ങനെയായിരുന്നു.

മരണം മാത്രം മുന്നില്‍ക്കണ്ട് നടന്ന ഗണശ്രാവണിനോട് ചോറ്റാനിക്കരയില്‍ പോയി അമ്മയെ തൊഴുത് പ്രാര്‍ത്ഥിച്ച് വരൂവെന്ന് ഉപദേശിച്ചത് ഗുരുവാണ്. അങ്ങനെ ഗണശ്രാവണ്‍ ചോറ്റാനിക്കരയിലെത്തി. ചോറ്റാനിക്കരയമ്മയുടെ അനുഗ്രഹം മൂലം പിന്നീട് ജീവിതത്തില്‍ കാണാനായത് ഉയര്‍ച്ചയുടെ പടവുകളാണെന്ന് ഗണശ്രാവണ്‍ പറയുന്നു.

ബിസിനസ് കോടികളിൽ നിന്നു ശതകോടികളിലേയ്ക്കും അതിനു മുകളിലേയ്ക്കും ഉയർന്നു. ഇപ്പോൾ ഇന്ത്യയിലെ ഒരു മുൻനിര വജ്രാഭരണ കയറ്റുമതി കമ്പനി ഉടമയാണ് ഗണശ്രാവൺ.പിന്നെ എല്ലാ പൗർണമിയിലും അമ്മയെ തേടിയെത്തി.

ആ അനുഗ്രഹത്തിൽ ജീവിതം കരകയറിയതിന്റെ സന്തോഷത്തിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിനായി 300 കോടി നൽകാൻ തീരുമാനിക്കുന്നത്. പിന്നീട് ക്ഷേത്രത്തിനു നൽകാമെന്നറിയിച്ച തുക 526 കോടിയായി ഉയര്‍ത്തി. അമ്മയുടെ സന്നിധിയിലേയ്ക്ക് ലോകത്ത് എല്ലായിടത്തു നിന്നും ആളുകളെത്തി അനുഗ്രഹം പ്രാപിക്കണമെന്നാണ് ഈ ഭക്തന്റെ ആഗ്രഹം.

Advertisment