/sathyam/media/post_attachments/KsUyG3y6Kf7QHLlDiHnO.jpg)
തൃശൂര്‍: ഗുരുവായൂരില്‍ നാളെ മുതല്‍ ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഗുരുവായൂര്‍ ഭരണസമിതി എടുത്ത തീരുമാനം സര്‍ക്കാരിനെ അറിയിക്കുകയായിരുന്നുവെന്നും സര്‍ക്കാര്‍ അത് അംഗീകരിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
എന്നാല്‍ നാളെ നിശ്ചയിച്ചിട്ടുള്ള വിവാഹങ്ങള്‍ നടത്താം. നാളെ കഴിഞ്ഞ് നിശ്ചയിച്ച വിവാഹങ്ങളുടെ കാര്യത്തില്‍ ക്ഷേത്രത്തില്‍ വച്ച് വിവാഹങ്ങള്‍ നടത്താനാകില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.