കൂട്ടിന് അച്ഛന്‍ ഇനിയില്ലെന്ന സത്യമറിയാതെ ആശുപത്രി വെന്റിലേറ്ററില്‍ ജീവനു വേണ്ടി പോരാടി ദേവു; നില അതീവ ഗുരുതരം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഉത്സവ പറമ്പിലെ ഡാന്‍സിലൂടെ സോഷ്യല്‍മീഡിയയില്‍ താരമായ കൊച്ചു മിടുക്കിയാണ് ദേവു ചന്ദന. അപൂര്‍വ്വ രോഗം ബാധിച്ച് മരണത്തെ മുഖാമുഖം കണ്ട് ഈ കൊച്ചുമിടുക്കി ഇപ്പോള്‍ എസ്എടി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. മകളുടെ ദയനീയാവസ്ഥയില്‍ മനം നൊന്ത് ദേവുവിന്റെ അച്ഛന്‍ ചന്ദ്രബാബു കഴിഞ്ഞ ദിവസം ജീവനൊടുക്കിയിരുന്നു. ഓരോ ചുവടിലും കൂട്ടായി അച്ഛൻ ഇനിയില്ലെന്നു ദേവു അറിഞ്ഞിട്ടില്ല.

Advertisment

publive-image

തലച്ചോറിൽ നീരു കെട്ടുന്ന ബ്രയിൻ എഡിമ എന്ന വൈറസ് ജന്യ രോഗമാണു ദേവുവിന്. നൂറനാട് പുത്തൻവിള ക്ഷേത്രത്തിലെ ഉത്സവത്തിനു ദേവു ചെണ്ടമേളത്തിനൊപ്പം നൃത്തം ചെയ്തത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ടിവി ചാനൽ പരിപാടിയും ശ്രദ്ധനേടി.

മകളുടെ അസുഖത്തെത്തുടർന്ന് കടുത്ത മനഃപ്രയാസത്തിലായിരുന്നു ചന്ദ്രബാബുവെന്നും അതെത്തുടർന്ന് ജീവനൊടുക്കിയതാവാം എന്നുമാണു പൊലീസ് നിഗമനം. രജിതയാണു ദേവുവിന്റെ അമ്മ. ഇവർക്കുണ്ടായ ഇളയ കുട്ടി 6 മാസം മുൻപ് എസ്എടി ആശുപത്രിയിൽ പ്രസവം നടന്ന് മണിക്കൂറുകൾക്കകം മരിച്ചുപോയിരുന്നു.

all news latest news devu chandana devu chandana critical chandra babu suicide
Advertisment