തിരുവനന്തപുരം: സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്ന പൊലീസ് വകുപ്പിലെ അഴിമതി ആരോപണങ്ങള്‍ വിവാദമാവുന്നതിനിടെ ഡി.ജി.പിക്ക് ചെലവഴിക്കാവുന്ന ഫണ്ട് കുത്തനെ ഉയര്‍ത്തി സര്‍ക്കാര്‍ ഉത്തരവിറക്കി. രണ്ട് കോടിയില്‍നിന്നും അഞ്ച് കോടിയായാണ് തുക ഉയര്‍ത്തിയത്.
/sathyam/media/post_attachments/yzn1K01GLYkKMfA5Zevn.jpg)
പൊലീസ് നവീകരണത്തിന് കീഴിലെ പദ്ധതി ചെലവുകള്‍ക്കാണ് തുകയെന്ന് ഉത്തരവ് വ്യക്തമാക്കുന്നു. പൊലീസ് നവീകരണഫണ്ടിലെ ധൂര്‍ത്തും അഴിമതിയും വിവാദമായി മാറിയതിനിടെയാണ് ആഭ്യന്തര വകുപ്പിന്റെ പുതിയ ഉത്തരവ് പുറത്തുവന്നിരിക്കുന്നത്. സിഎജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉണ്ടാവുന്നതിന് രണ്ടാഴ്ച മുന്‍പാണ് ഉത്തരവ് ഇറങ്ങിയത്.
/sathyam/media/post_attachments/gye5W42HVdx5lzx5VswX.jpg)
നവീകരണ ആവശ്യങ്ങള്‍ക്കുള്ള തുക ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് 2018 മുതല്‍ ഡിജിപി ലോകനാഥ് ബെഹ്റ ആറ് തവണ ആഭ്യന്തരവകുപ്പിന് കത്ത് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ആഭ്യന്തരവകുപ്പിന്റെ പുതിയ ഉത്തരവ്. 2013-ല്‍ ഒരു കോടി രൂപയായിരുന്ന ഫണ്ട് 2015-ലാണ് രണ്ട് കോടി രൂപയായി ഉയര്‍ത്തിയത്. പിന്നാലെയാണ് 2020-ല്‍ ഈ തുക കുത്തനെ ഉയര്‍ത്തിക്കൊണ്ടുളള ഉത്തരവും പുറത്തുവന്നിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us