New Update
തിരുവനന്തപുരം: തന്റെ പേരിൽ വ്യാജ ഇ-മെയിൽ ഉണ്ടാക്കി പണം തട്ടുന്നുവെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പരാതിയിൽ അന്വേഷണത്തിന് ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. ഹൈടെക് സെൽ അന്വേഷണം നടത്താനാണ് ഉത്തരവ്.
Advertisment
പണം നഷ്ടപ്പെട്ടവരുണ്ടോ എന്ന് പരിശോധിക്കാൻ മുല്ലപ്പള്ളി മുഖ്യമന്ത്രിക്കും ഡിജിപിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന തട്ടിപ്പ് സഹപ്രവർത്തകരാണ് മുല്ലപ്പള്ളിയുടെ ശ്രദ്ധയിൽ പെടുത്തിയത്.