New Update
ധനുഷിനെ നായകനാക്കി മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന കര്ണന് എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി. സംവിധായകന് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മാരി സെല്‍വരാജിനൊപ്പമുള്ള ചിത്രവും ധനുഷ് പങ്കുവച്ചിട്ടുണ്ട്.
Advertisment
മലയാളി താരം രജിഷയാണ് കര്‍ണനിലെ നായിക. ഇരുവരുമൊന്നിക്കുന്ന ആദ്യ ചിത്രമാണിത്. മലയാള നടന് ലാലും സിനിമയില്‍ അഭിനയിക്കുന്നുണ്ട്. സന്തോഷ് നാരായണനാണ് സിനിമയില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.