ധനുഷിന്റെ ‘കര്‍ണന്‍’ പൂര്‍ത്തിയാകുന്നു

ഉല്ലാസ് ചന്ദ്രൻ
Tuesday, February 25, 2020

തമിഴ് ചിത്രം ‘കര്‍ണന്റെ’ ഷൂട്ടിംഗ് 90 ശതമാനം പൂര്‍ത്തിയായി. നായകന്‍ ധനുഷ് തന്നെ സെറ്റില്‍ നിന്നുള്ള ചിത്രത്തിനൊപ്പം ഇക്കാര്യം ട്വീറ്റ് ചെയ്തത്്. ‘ഇത് കര്‍ണന്റെ രണ്ടാമത്തെ ഷെഡ്യൂളിനുള്ള ഒരു ഭാഗം ആണ്. 90 ശതമാനം ചിത്രീകരണം പൂര്‍ത്തിയായി’- ചിത്രത്തിനൊപ്പം ധനുഷ് കുറിച്ചു.

മാരി സെല്‍വരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രജിഷ വിജയനാണ് നായിക. യോഗി ബാബു, ലാല്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. കൊടൈക്കനാലിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത്.

1991 ല്‍ കൊഡിയങ്കുളത്ത് നടന്ന ജാതി ലഹളയുടെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം എന്നാണ് അടുത്തിടെ പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.

×