‘ധര്‍മരാജ്യ’: തിരുവിതാംകൂറിന്റെ പശ്ചാത്തലത്തില്‍ ചരിത്ര സിനിമയുമായി ആര്‍.എസ് വിമല്‍

ഫിലിം ഡസ്ക്
Monday, July 13, 2020

പഴയ തിരുവിതാംകൂര്‍ രാജ്യത്തിന്റെ പശ്ചാത്തലത്തില്‍ പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ ആര്‍ എസ് വിമല്‍. തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന്‍റെ ഭരണചുമതലയില്‍ രാജ കുടുംബത്തിന് കൂടി അവകാശം നല്‍കിയ സുപ്രീം കോടതി വിധിക്ക് തൊട്ടുപിന്നാലെയാണ് വിമല്‍ ‘ധര്‍മരാജ്യ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ സംവിധായകനെന്ന നിലയില്‍ ശ്രദ്ധേയനായ വിമല്‍ ഫേസ്ബുക്കിലൂടെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. ധര്‍മ്മരാജ്യ എന്ന് പേരിട്ട സിനിമയില്‍ മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ ആയിരിക്കും നായകന്‍ എന്നും ആര്‍.എസ് വിമല്‍ പറഞ്ഞു.

വിര്‍ച്വല്‍ പ്രൊഡക്ഷന്‍റെ സഹായത്തോടെ ലണ്ടനില്‍ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യന്‍ സിനിമയായിരിക്കും ധര്‍മ്മരാജ്യയെന്നും ആര്‍.എസ് വിമല്‍ പറഞ്ഞു. മലയാളം,ഹിന്ദി,തമിഴ്,തെലുഗു ഭാഷകളിലാണ് ചിത്രം നിര്‍മിക്കുകയെന്നും സംവിധായകന്‍ ആര്‍ എസ് വിമല്‍ അറിയിച്ചു.

×