മതേതര സര്‍ക്കാരുണ്ടാക്കാന്‍ കെല്പ്പുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമേയുള്ളൂ; എത്രയും പെട്ടെന്ന് ഇന്ത്യയുടെ ഭരണം കോണ്‍ഗ്രസിന് കിട്ടണം, മറിച്ചായാൽ രാജ്യം വലിയ പതനത്തിലേക്ക് വീഴും: ധർമ്മജൻ

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, March 7, 2021

കൊച്ചി: ഇന്ത്യയുടെ ഭരണം  പെട്ടെന്ന് കോണ്‍ഗ്രസിന് ലഭിച്ചില്ലെങ്കില്‍ രാജ്യം വലിയ പതനത്തിലേക്ക് വീഴുമെന്ന് നടന്‍ ധര്‍മ്മജന്‍. ഇന്ത്യ ഒരു മതേതര രാഷ്ട്രമാണെന്നും അതിനനുസരിച്ചുള്ള പ്രവര്‍ത്തന പാരമ്പര്യമുള്ള ഒരു രാഷ്ട്രീയ സംഘടനയാവണം ഇന്ത്യ ഭരിക്കേണ്ടതെന്നും  ധര്‍മ്മജന്‍ പറഞ്ഞു.

മതേതര സര്‍ക്കാരുണ്ടാക്കാന്‍ കെല്പ്പുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ത്യയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാത്രമേയുള്ളൂ .ധര്‍മ്മജന്‍ വ്യക്തമാക്കി .

ഉമ്മന്‍ചാണ്ടിയും  രമേശ് ചെന്നിത്തലയും തനിക്ക് ഏറെ അടുപ്പവും ഇഷ്ടവുമുള്ള നേതാക്കളാണെന്നും പക്ഷേ അവരെക്കാളൊക്കെ തനിക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് ലീഡര്‍ കെ. കരുണാകരനോട് ആയിരുന്നുവെന്നും ധര്‍മ്മജന്‍ പറഞ്ഞു.

×