‘ബാലുശ്ശേരിയെ കുറിച്ച് വ്യക്തമായി പഠിച്ചിട്ട് തന്നെയാണ് പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. ഇവിടെ ഒമ്പത് മണ്ഡലം പ്രസിഡന്റുമാരുണ്ട്, കോണ്‍ഗ്രസും, ലീഗും ഭരിക്കുന്ന പഞ്ചായത്തുകളുണ്ട്; ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന് പറഞ്ഞത് പോലെ കോണ്‍ഗ്രസും, ലീഗും മറ്റ് ഘടക കക്ഷികളും കൂടി ഒത്തുപിടിച്ചാല്‍ പോരാവുന്നതെയുള്ളു ബാലുശ്ശേരി മണ്ഡലം. ഉറങ്ങികിടക്കുന്ന ഒരു വിഭാഗത്തെ ഉണര്‍ത്തിയെടുത്ത് ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ബാലുശ്ശേരി സുഖമായിട്ട് യുഡിഎഫിന്റെ കൂടെ പോരും.’; ധര്‍മ്മജന്‍ ബോള്‍ഗാട്ടി

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Wednesday, March 17, 2021

ബാലുശ്ശേരി : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നും വിശേഷം പങ്കുവെച്ച് നടനും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ ധര്‍മ്മജന്‍ ബോള്‍ഗാട്ടി. ബാലുശ്ശേരിയില്‍ യുഡിഎഫിന്റെ വിജയം വിചാരിക്കുന്ന പോലെ ദുഷ്‌കരമല്ല. ഉറങ്ങി കിടക്കുന്ന ഒരു ജനതയെ ഉണറത്തിയാല്‍ ബാലുശ്ശേരി യുഡിഎഫിന് നേടാന്‍ സാധിക്കുമെന്നും ധര്‍മ്മജന്‍ വ്യക്തമാക്കി.

‘ബാലുശ്ശേരിയെ കുറിച്ച് വ്യക്തമായി പഠിച്ചിട്ട് തന്നെയാണ് പ്രചരണത്തിന് ഇറങ്ങിയിരിക്കുന്നത്. ഇവിടെ ഒമ്പത് മണ്ഡലം പ്രസിഡന്റുമാരുണ്ട്, കോണ്‍ഗ്രസും, ലീഗും ഭരിക്കുന്ന പഞ്ചായത്തുകളുണ്ട്. കോണ്‍ഗ്രസും ലീഗും ഒരുമിച്ച് നില്‍ക്കുന്ന മണ്ഡലം കൂടിയാണ് ബാലുശ്ശേരി.

ഒത്തുപിടിച്ചാല്‍ മലയും പോരും എന്ന് പറഞ്ഞത് പോലെ കോണ്‍ഗ്രസും, ലീഗും മറ്റ് ഘടക കക്ഷികളും കൂടി ഒത്തുപിടിച്ചാല്‍ പോരാവുന്നതെയുള്ളു ബാലുശ്ശേരി മണ്ഡലം. വലിയൊരു കൂട്ടമായൊന്നും ബാലുശ്ശേരിയെ കണ്ടിട്ടില്ല. ഉറങ്ങികിടക്കുന്ന ഒരു വിഭാഗത്തെ ഉണര്‍ത്തിയെടുത്ത് ഒന്ന് ആഞ്ഞ് പിടിച്ചാല്‍ ബാലുശ്ശേരി സുഖമായിട്ട് യുഡിഎഫിന്റെ കൂടെ പോരും.’

×