കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് കലാകാരൻമാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് വിമർശിക്കുന്നത്. ശരിക്കും ഒരു സർവ്വെ നടത്തിയാൽ ഏറ്റവും കൂടുതൽ കലാകാരൻമാരുള്ളത് കോൺഗ്രസിലാണ്; സിനിമയിലും മിമിക്രിയിലുമൊക്കയേ ഞാന്‍ ചിരിക്കാറുള്ളു; മരിക്കുന്നത് വരെ താൻ കോൺഗ്രസ് പ്രവർത്തകൻ മാത്രമായിരിക്കുമെന്ന് ധർമജൻ

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, March 1, 2021

കൊച്ചി: രാഷ്ട്രീയ പ്രവർത്തനത്തെ കാണുന്നത് വളരെ ഗൗരവത്തോടെയെന്ന് നടൻ ധർമജൻ ബോൾഗാട്ടി. സിനിമയിലും മിമിക്രിയിലുമൊക്കയേ ചിരിക്കാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥിയാകുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. എന്തു തന്നെയായലും മരിക്കുന്നത് വരെ താൻ കോൺഗ്രസ് പ്രവർത്തകൻ മാത്രമായിരിക്കുമെന്നും അതിൽ മാറ്റമുണ്ടാകില്ലെന്നും പറഞ്ഞു.

കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമാണ് കലാകാരൻമാരുടെ ഉറവിടം എന്ന് ചിന്തിക്കുന്നവരാണ് വിമർശിക്കുന്നത്. ശരിക്കും ഒരു സർവ്വെ നടത്തിയാൽ ഏറ്റവും കൂടുതൽ കലാകാരൻമാരുള്ളത് കോൺഗ്രസിലാണ്. അവരുടെ പേര് ഞാൻ എടുത്തു പറയില്ല. സിനിമയിൽ നിന്ന് കൂടുതൽ ആളുകൾ രാഷ്ട്രീയത്തിലേക്ക് വരണമെന്നാണ് ആഗ്രഹമെന്നും ധർമജൻ പറഞ്ഞു.

താരസംഘടനയായ അമ്മയിൽ രാഷ്ട്രീയമില്ല. അഥവാ രാഷട്രീയം വന്നാൽ താൻ ഇടപെടും. ധർമജൻ കൂട്ടിച്ചേർത്തു.

×