കോഴിക്കോട്‌

വിവിധ ആവശ്യങ്ങളുന്നയിച്ച് കോടഞ്ചേരി പഞ്ചായത്ത് ക്ഷീരസംഘം പ്രസിഡണ്ടുമാരുടെ അസോസിയേഷൻ കോടഞ്ചേരി ടൗണിൽ പ്രതിഷേധ ധർണ നടത്തി

മജീദ്‌ താമരശ്ശേരി
Thursday, August 5, 2021

കോടഞ്ചേരി: ക്ഷീരോൽപാദക സഹകരണസംഘങ്ങൾക്ക് വരുമാനത്തിന് സേവനത്തിനും ആദായനികുതി ഏർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നടപടിയിൽ പ്രതിഷേധിച്ചും. ഉറവിട നികുതിയിലൂടെ ക്ഷീരകർഷകർക്കുള്ള ആനുകൂല്യങ്ങൾ കവർന്നെടുത്ത് ക്ഷീര സംഘങ്ങളെ തകർക്കാനുള്ള കോർപ്പറേറ്റുകളുടെ താല്പര്യം സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോടഞ്ചേരി പഞ്ചായത്ത് ക്ഷീരസംഘം പ്രസിഡണ്ടുമാരുടെ അസോസിയേഷൻ കോടഞ്ചേരി ടൗണിൽ പ്രതിഷേധ ധർണ നടത്തി.

ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക. ലോക്ഡൗൺ ദുരിതത്തിലായ ക്ഷീരകർഷകർക്ക് പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കുക. ക്ഷീരസംഘങ്ങൾ കരി നിയമത്തിലൂടെ തകർത്തു സഹകരണ പ്രസ്ഥാനങ്ങൾ തകർക്കാനുള്ള കേന്ദ്ര സർക്കാർ നടപടി പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധ ധർണ്ണ.

പ്രതിഷേധ ധർണ്ണ മൈക്കാവ് ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് തോമസ് ജോൺ ഉദ്ഘാടനം ചെയ്തു. നെല്ലിപ്പൊയിൽ ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡന്റ് വിൻസെന്റ് വടക്കേ മുറിയിൽ അധ്യക്ഷതവഹിച്ചു. പൂളവള്ളി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് വി കെ പരമേശ്വരൻ, കോടഞ്ചേരി ക്ഷീരോൽപാദക സഹകരണ സംഘം പ്രസിഡണ്ട് സേവ്യർ കിഴക്കേ കുന്നേൽ, പൂള വള്ളി സംഘം സെക്രട്ടറി അനിൽ ജോസ് എന്നിവർ പ്രസംഗിച്ചു.

×