ന്യൂഡല്‍ഹി: കടബാധ്യതയെ തുടര്‍ന്ന് പ്രതിസന്ധിയിലായ ദിവാന്‍ ഹൗസിങ് ഫിനാന്‍സ് ലിമിറ്റഡ്(ഡിഎച്ച്‌എഫ്‌എല്‍) ഏറ്റെടുക്കാന്‍ പിരമല്‍ ഗ്രൂപ്പിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കി.
എന്നാല്‍ നാഷണല്‍ കമ്പനി ലോ ട്രിബ്യൂണലിന്റെ കൂടി അനുമതി ലഭിച്ചാലെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാവുകയുള്ളൂ. കടബാധ്യതയിലായ കമ്പനിയെ ലേലത്തില്‍ പിടിച്ച പിരമല്‍ ഗ്രൂപ്പിന്‌ഒരുമാസത്തെ കാത്തിരിപ്പിനൊടുവിലാണ് ആര്‍ബിഐ അനുമതി നല്‍കിയിരിക്കുന്നത്.
പിരമല്‍ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിന് അനുകൂലമായി ഡിഎച്ച്‌എഫ്‌എലിന് പണം നല്‍കിയവരില്‍ 94 ശതമാനം പേരും വോട്ട് ചെയ്തിരുന്നു. കമ്ബനി ഏറ്റെടുക്കുന്നതിന് ചുരുങ്ങിയത് 66 ശതമാനം വോട്ടുകളായിരുന്നു വേണ്ടത്. ഡിഎച്ച്‌എഫിഎല്‍ ഏറ്റെടുക്കുന്നതിനായി എത്തിയ യുഎസ് കമ്ബനിയായ ഓക്‌ട്രീ ക്യാപിറ്റലിന് 45 ശതമാനം വോട്ടും അദാനി ക്യാപിറ്റലിന് 18 ശതമാനം വോട്ടുമാണ് ലഭിച്ചത്. ജനുവരി 15 നായിരുന്നു വോട്ടെടുപ്പ് നടന്നത്.