ധോണിയോടുള്ള ആരാധന ഇങ്ങനെയും !

New Update

publive-image

ഐപിഎല്‍ മത്സരങ്ങളിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ നയിക്കുന്ന മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിംഗ് ധോണി യുടെ ഒരു കടുത്ത ആരാധകൻ, തൻ്റെ വീടിനുതന്നെ "ഹോം ഓഫ് ധോണി ഫാന്‍" (ധോണിയുടെ ആരാധകന്റെ വീട്) എന്ന പേര് നൽകിയിരിക്കുകയാണ്.

Advertisment

ഇതുകൂടാതെ വീടിനു മൊത്തത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ യൂണിഫോം നിറമായ മഞ്ഞക്കളറാണ് അടിച്ചിരിക്കുന്നത്. വീട്ടിലെല്ലാവർക്കും മഞ്ഞ ജേഴ്‌സിയും നൽകപ്പെട്ടിരിക്കുന്നു.

publive-image

ചുവരുകളിൽ ധോണി യുടെ ചിത്രങ്ങളും ടീം ലോഗോയും അദ്ദേഹത്തിൻ്റെ 7 -ാം നമ്പർ ജേഴ്സിയും വളരെ മനോഹരമായി പെയിന്റിൽ വരച്ചുവച്ചിട്ടുണ്ട്.

തമിഴ്‌നാട്ടിലെ ആരാംഗൂരിലുള്ള ഗോപീ കൃഷ്ണനും കുടുംബവുമാണ് ഒന്നരലക്ഷം രൂപ ചെലവ് ചെയ്ത് തങ്ങളുടെ "തല" ധോണിയോടുള്ള കടുത്ത ആരാധന ലോകത്തോട് വെളിപ്പെടുത്തിയിരിക്കുന്നത്.

publive-image

ഇപ്പോൾ യുഎഇയിൽ നടക്കുന്ന ഐപിഎല്‍ മത്സരങ്ങളിൽ ഇതുവരെ നടന്ന 8 കളികളിൽ മൂന്നെണ്ണം മാത്രമാണ് ചെന്നൈ സൂപ്പർ കിംഗ്‌സ് ജയിച്ചത്.

5 മാച്ചുകൾ തോറ്റെങ്കിലും അവസാനനിമിഷം തങ്ങളുടെ 'തലൈവർ' ധോണി ടീമിനെ വിജയപീഠത്തിലെത്തിക്കുമെന്നാണ് ഗോപീ കൃഷ്ണയുടെയും കുടുംബത്തിന്റെയും ഉറച്ച വിശ്വസം.

dhoni
Advertisment