ക്രിക്കറ്റില്‍ മാത്രമല്ല, നികുതി അടവിലും ധോനിക്ക് റിക്കോര്‍ഡ്

സ്പോര്‍ട്സ് ഡസ്ക്
Tuesday, July 24, 2018

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോനിക്ക് പുതിയൊരു റെക്കോര്‍ഡു കൂടി. സ്വന്തം നാടായ ജാര്‍ഖണ്ഡില്‍ ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന വ്യക്തിയെന്ന റെക്കോര്‍ഡാണ് ധോനിയെ തേടിയെത്തിയത്.

2017-18 കാലയളവില്‍ 12.17 കോടിയാണ് ധോനി നികുതിയായി നല്‍കിയത്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് മൂന്നുകോടി രൂപയുടെ മുന്‍കൂര്‍ നികുതിയും അദ്ദേഹം ഫയല്‍ ചെയ്തിട്ടുണ്ട്.

ആദായനികുതി കമ്മീഷണര്‍ വി. മഹാലിംഗം നല്‍കിയ വിവരം അനുസരിച്ച് 10.93 കോടിയാണ് 2016-17 സാമ്പത്തിക വര്‍ഷത്തില്‍ ധോനി നികുതി അടച്ചത്‌.

50 റണ്‍സിനു മുകളില്‍ ബാറ്റിങ് ശരാശരിയോടെ ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ധോനിക്കാണ് .

സച്ചിനും ഗാംഗുലിക്കും ശേഷം വേഗത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന മൂന്നാമത്തെ താരവും ധോനിയാണ്.

×