Advertisment

ഡിജിറ്റല്‍ ഇന്ത്യ ദിനത്തിന്‍റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ച് എന്‍പിസിഐ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: എന്‍പിസിഐയുടെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഇന്ത്യ ദിനത്തിന്റെ അഞ്ചാം വാര്‍ഷികം ആഘോഷിച്ചു.ഇന്ത്യയെ ഡിജിറ്റലായി ശാക്തീകരിക്കുകയും അതേക്കുറിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഖ്യാപിച്ച ഡിജിറ്റല്‍ ഇന്ത്യ ദിനം ഇന്ത്യന്‍ ജനതയെ ഡിജിറ്റല്‍ ഇടപാടുകളിലേക്കു കൂടുതല്‍ എത്തിച്ചിട്ടുണ്ടെന്ന് എന്‍പിസിഐ ചീഫ് ഡിജിറ്റല്‍ ഓഫീസര്‍ ആരിഫ് ഖാന്‍ പറഞ്ഞു.

രാജ്യത്തെ ഡിജിറ്റല്‍ ധനകാര്യഉള്‍പ്പെടുത്തല്‍ മെച്ചപ്പെടുത്തുന്നതിനായി ഫാസ്ടാഗ്, റൂപേ, യുപിഐ, എഇപിഎസ് തുടങ്ങിയ നിരവധി ഉത്പന്നങ്ങളിലൂടെ എന്‍പിസിഐ ലഭ്യമാക്കിയിട്ടുണ്ട്. എന്‍പിസിഐയുടെ റൂപേ കാര്‍ഡിന്റെ വിപണി വിഹിതം 33 ശതമാനത്തിലധികമാണ്. ആയിരത്തിഒരുന്നൂറിലധികം ബാങ്കുകള്‍ റൂപേ കാര്‍ഡ് ഇപ്പോള്‍ ഇഷ്യു ചെയ്യുന്നുണ്ട്.

digital india
Advertisment