റിയാദ് : സൗദിയില്‍ വിദേശികള്‍ക്കായി പുതുതായി പുറത്തിറക്കിയ ഡിജിറ്റല്‍ ഇക്കാമ പൊലീസോ മറ്റ്​ സുരക്ഷാ വകുപ്പുകളോ തിരിച്ചറിയൽ രേഖ ആവശ്യപ്പെടു​േമ്പാൾ മൊബൈൽ ഫോണിലുള്ള ഡിജിറ്റൽ ഇഖാമ കാണിച്ചാൽ മതിയെന്ന്​ സൗദി പാസ്​ പോർട്ട്​ (ജവാസത്ത്​) ഡയറക്​ടറേറ്റ്​ അറിയിച്ചു. കഴിഞ്ഞ ആഴ്ചയാണ് അബ്​ഷിർ ആപ്പിൽ ദേശീയ ഇൻഫർമേഷൻ കേന്ദ്രവുമായി സഹകരിച്ച്​ പാസ്​പോർട്ട്​ വകുപ്പ്​ ഡിജിറ്റൽ ഇഖാമ പതിപ്പ് പുറത്തിറക്കിയത്.
/sathyam/media/post_attachments/vYLjyFeP3U57MmhFWAo8.jpg)
അബ്​ഷിർ ഇൻഡിവിഡ്വൽ ആപ്​ ഇൻസ്​റ്റാൾ ചെയ്​ത്​ ഡിജിറ്റൽ ഇഖാമ ​മൊബൈൽ ഫോണിൽ സൂക്ഷിക്കുന്നവർ യഥാർഥ ഇഖാമയ്​ക്ക്​ പകരം ഈ ഡിജിറ്റൽ രൂപം കാണിച്ചാൽ മതിയാകുമെന്ന്​ ജവാസത്​​ വക്താവ്​ കേണൽ നാസിർ ബിൻ മുസലത്ത്​ അൽഉതൈബി വ്യക്തമാക്കി.
​ ഉയർന്ന സുരക്ഷ സവിശേഷതകളോട്​ കൂടിയ രേഖയാണിത്​​. ആപ്പിൽ ​പ്രവേശിച്ചാൽ സ്​മാർട്ട്​ ഫോണുകളിലേക്ക് ഇഖാമ ഡൗൺലോ​ഡ്​ ചെയ്യാൻ സാധിക്കും. പരിശോധന വേളയിലും മറ്റും ഒറിജിനൽ ഇഖാമ ​ൈകയ്യി ലില്ലെങ്കിൽ ​​ഡിജിറ്റൽ ഇഖാമ സഹായകമാകും. മാത്രമല്ല ഡിജിറ്റൽ ഇഖാമയിലെ ക്യൂ.ആർ കോഡ്​ റീഡ്​ ചെയ്​താൽ ആളെ സംബന്ധിച്ച മുഴുവൻ ഒൗദ്യോഗിക വിവരങ്ങളും കാണാൻ സാധിക്കുമെന്നും ജവാസത്ത് വക്താവ്​ പറഞ്ഞു.
അബ്ഷിർ ഡിജിറ്റൽ ഇഖാമ ആക്റ്റിവേറ്റ് ചെയ്യാൻ ആദ്യം പ്ളേസ്റ്റോറിലോ ആപ്സ്റ്റോറിലോ പോയി Absher Individuals എന്ന ആപ് ഡൗൺലോഡ് ചെയ്ത് നിലവിലുള്ള യൂസർ നെയിമും പാസ് വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത ശേഷം ആപിലെ മൈ സർവീസസ് സെലക്റ്റ് ചെയ്യണം. ശേഷം ആക്റ്റിവേറ്റ് ഡിജിറ്റൽ ഐഡി സെലക്റ്റ് ചെയ്ത് സ്ക്രോൾ ഡൗൺ ചെയ്ത് വീണ്ടും ആക്റ്റിവേറ്റ് ഡിജിറ്റൽ ഐഡി എന്ന ഐക്കണിൽ ക്ളിക്ക് ചെയ്യുകയാണു ചെയ്യേണ്ടത്. തുടർന്ന് കാണുന്ന ഡിജിറ്റൽ ഐഡിയുടെ സ്ക്രീൻ ഷോട്ട് മൊബൈലിൽ സൂക്ഷിച്ചാൽ പോലീസ് പരിശോധനയില്‍ ഈ ഡിജിറ്റല്‍ സ്ക്രീന്‍ ഷോട്ട് കാണിച്ചാല്‍ മതിയാകും ഭാവിയിൽ നിരവധി സവിശേഷതകൾ ഡിജിറ്റൽ ഇഖാമയിൽ ഉൾക്കൊള്ളിക്കും. ഇത്​ സുരക്ഷ ഉദ്യോഗസ്ഥരെ​ വേഗത്തിൽ ജോലി നിർവഹിക്കാൻ സഹായിക്കുന്നതാണ്​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us