New Update
Advertisment
ഭോപ്പാല്‍: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് 1,11,111 ലക്ഷം രൂപ സംഭാവന നല്‍കി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിലാണ് കത്ത് സഹിതം ദിഗ് വിജയ് സിംഗ് സംഭാവന അയച്ചത്.
ക്ഷേത്ര നിര്‍മ്മാണത്തിനുള്ള സംഭാവന സ്വീകരിക്കല്‍ സൗഹാര്‍ദ അന്തരീക്ഷത്തിലാകണമെന്നും അദ്ദേഹം പ്രധാനമന്ത്രിക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടു.
ക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് മധ്യപ്രദേശില്‍ മൂന്ന് വര്‍ഗീയ പ്രശ്‌നങ്ങളുണ്ടായെന്ന് ദിഗ് വിജയ് സിംഗ് കത്തില്‍ സൂചിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിലും സമാന സംഭവങ്ങളുണ്ടാകുന്നതായി അദ്ദേഹം പറഞ്ഞു.
ഒരുവിഭാഗത്തെ ലക്ഷ്യമിട്ടാണ് ആക്രമണമെന്നും സംഭാവന സ്വീകരിക്കുന്നത് സൗഹാര്‍ദ അന്തരീക്ഷത്തിലാണെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമന്ത്രിയുടെ കടമയാണെന്നും അദ്ദേഹം കത്തില്‍ സൂചിപ്പിച്ചു.