ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണത്തില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും; ദിലീപിനൊപ്പം പലതവണ സുനിയെ കണ്ടതായി ബാലചന്ദ്രകുമാറിന്റെ മൊഴി

New Update

കൊച്ചി : ദിലീപിനെതിരായ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ ആരോപണത്തില്‍ പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ദിലീപിനൊപ്പം പലതവണ സുനിയെ കണ്ടതായാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.

Advertisment

publive-image

അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഡാലോചന നടത്തിയ കേസ് എറണാകുളം ക്രൈംബ്രാ‌ഞ്ച് എസ്പി മോഹനചന്ദൻ അന്വേഷിക്കും.

തിരുവനന്തപുരം ക്രൈംബ്രാഞ്ച് എടുത്ത കേസ് കൊച്ചി യൂണിറ്റിന് കൈമാറി ക്രൈംബ്രാ‌ഞ്ച് മേധാവി ഉത്തരവിറക്കി. എഫ്ഐആർ ഇന്ന് ആലുവ മജിസ്ടേറ്റ് കോടതിയിൽ സമർപ്പിക്കും. അതേസമയം, കേസിലെ പ്രതിയായ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചു. ഇതിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും. ദിലീപിനൊപ്പം പലതവണ സുനിയെ കണ്ടതായാണ് ബാലചന്ദ്രകുമാറിന്റെ മൊഴി.

Advertisment