175 കോടിയുടെ ഡയമണ്ട് നെറ്റിയില്‍ തുന്നിച്ചേര്‍ത്ത് റാപ് ഗായകന്‍

New Update

വാഷിംഗ്ടണ്‍: 175 കോടിയുടെ ഡയമണ്ട് നെറ്റിയില്‍ തുന്നിച്ചേര്‍ത്ത് റാപ് ഗായകന്‍. അമേരിക്കന്‍ റാപ്പ് ഗായകനായ ലില്‍ ഉസ് വേര്‍ട്ടാണ് പ്രശസ്തിയ്ക്ക് വേണ്ടി ആഡംബരം കാണിച്ചത്. പിങ്ക് നിറത്തിലുള്ള ഈ വജ്രം സ്വന്തമാക്കണമെന്ന് ലില്‍ ഉസ് ആഗ്രഹിച്ചിട്ട് വര്‍ഷങ്ങളായെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisment

publive-image

പ്രമുഖ ജ്വല്ലറി ഡിസൈനറായി എലിയറ്റ് എലിയാന്റ് എന്ന ബ്രാന്‍ഡിന്റെയാണ് വിലകൂടിയ ഈ പിങ്ക് വജ്രം. ഏതാണ്ട് 2017 മുതല്‍ ലില്‍ ഈ വജ്രത്തിന് വേണ്ടി പണം അടച്ചുകൊണ്ട് ഇരിക്കുകയാണ്.

വിലപിടിപ്പുള്ള വാച്ച്‌, മോതിരം, സ്റ്റഡ് എന്നിവയോടെല്ലാം ലില്ലിന് പ്രിയമേറെയാണ്. നേരത്തെ പലപ്പോഴും ഇത്തരം ആഡംബരങ്ങളുടെ പേരില്‍ ഇയാള്‍ പലപ്പോഴും വിവാദത്തിലായിട്ടുമുണ്ട്. ഇരുപത്തിയാറുകാരനായ ലില്‍ നെറ്റിയിലെ പിങ്ക് വജ്രം കാണാവുന്ന തരത്തിലൊരു വീഡിയോ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു.

dimond stiching forhead
Advertisment