ഞങ്ങളുടെ വേദന പങ്കുവച്ചതിനും പ്രാര്‍ഥനകള്‍ക്കും നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ അറിയിക്കുകയാണ് ;ഡിംപല്‍

ഫിലിം ഡസ്ക്
Monday, May 3, 2021

അച്ഛന്‍റെ മരണത്തെ തുടര്‍ന്ന് ബിഗ് ബോസില്‍ നിന്ന് പോയതിനു ശേഷം ആദ്യമായി ഒരു വീഡിയോ സന്ദേശം പങ്കുവച്ചിരിക്കുകയാണ് ഡിംപല്‍. തങ്ങളുടെ വേദനയില്‍ പ്രാര്‍ഥനയുമായി ഒപ്പം നിന്നവരോടുള്ള നന്ദി അറിയിക്കുകയാണ് വീഡിയോയില്‍ ഡിംപല്‍.

“ഇപ്പോള്‍, ഞാന്‍ എന്‍റെ കുടുംബത്തോടൊപ്പമാണ്. പക്ഷേ ഞങ്ങളുടെ വേദന പങ്കുവച്ചതിനും
പ്രാര്‍ഥനകള്‍ക്കും നിങ്ങള്‍ ഓരോരുത്തരോടും ഞാന്‍ നന്ദി അറിയിച്ചേ തീരൂ” എന്ന ക്യാപ്‍ഷനൊപ്പം പങ്കുവച്ച വീഡിയോയില്‍ ഡിംപല്‍ പറയുന്നത് ഇങ്ങനെ- “നമസ്‍കാരം, ഹലോ. ഇത്രയും ദിവസം ഞാന്‍ എന്‍റെ സഹോദരിമാര്‍ക്കും അമ്മയ്ക്കുമൊപ്പം ആയിരുന്നു. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ എന്‍റെ ആവശ്യം അവര്‍ക്കാണ്.

ഞങ്ങള്‍ക്ക് ഒന്നിച്ച് അങ്ങോട്ടും ഇങ്ങോട്ടുമുള്ള സപ്പോര്‍ട്ട് ആണ് ഏറ്റവും കൂടുതല്‍ ആവശ്യം
വന്നിരിക്കുന്നത് എന്നു ഞാന്‍ ചിന്തിച്ചു. പക്ഷേ അതേസമയം എന്‍റെ കണ്ണീരൊപ്പിയ ഓരോ
കുടുംബങ്ങള്‍ക്കും, ഓരോ കുടുംബവും എന്നു ഞാന്‍ പറഞ്ഞത് നിങ്ങളെയാണ്.

നിങ്ങള്‍ തന്ന ആ വാക്കുകള്‍ ഞാന്‍ വായിച്ചിരുന്നു. എനിക്കും എന്‍റെ അച്ഛനും എന്‍റെ കുടുംബത്തിനും നിങ്ങള്‍ തന്ന എല്ലാ സ്നേഹവും പ്രചോദനവുമാണ് ഞാന്‍ ഈ നിമിഷം ഓര്‍ക്കുന്നത്. എല്ലാവര്‍ക്കും എന്‍റെയും കുടുംബത്തിന്‍റെയും നന്ദി അറിയിക്കുന്നു. ഇത്രയും സ്നേഹവും പ്രാര്‍ഥനയും നല്‍കിയതിന്.”

×