ലണ്ടന്‍: കമന്റേറ്റര്‍ എന്ന നിലയിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ് കാര്‍ത്തികിന്റെ 'പ്രകടന'ത്തിന് വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ ഷിപ്പ് ഫൈനലിലായിരുന്നു മികച്ച കമന്ററിയുമായി കാര്‍ത്തിക് ശ്രദ്ധേയനായത്. എന്നാല്‍ ഇപ്പോള്‍ കാര്‍ത്തിക് നടത്തിയ കമന്റ് വിവാദമായിരിക്കുകയാണ്.
Dinesh Karthik clearly not keen to have his Sky contract renewed ... pic.twitter.com/SYbEKH0Sae
— Jason Mellor (@jmelloruk1) July 1, 2021
ഇംഗ്ലണ്ട് – ശ്രീലങ്ക രണ്ടാം ഏകദിനത്തിനിടെ കമന്ററി ബോക്സിൽ നടത്തിയ ലൈംഗിക ചുവയുള്ള പരാമർശമാണ് കാർത്തിക്കിന് വിനയായത്. ‘ബാറ്റ്സ്മാൻമാരിൽ ഏറിയ പങ്കിനും അവരുടെ സ്വന്തം ബാറ്റിനോട് അത്ര മമതയില്ല. അവർക്ക് കൂടുതൽ താൽപര്യം മറ്റുള്ളവരുടെ ബാറ്റുകളാണ്. ബാറ്റുകൾ അയൽക്കാരന്റെ ഭാര്യയേപ്പോലെയാണ്. അവരാണ് കൂടുതൽ നല്ലതെന്ന് എപ്പോഴും തോന്നിക്കൊണ്ടിരിക്കും’ – ഇതായിരുന്നു കാർത്തിക്കിന്റെ പരാമർശം.
@SkyCricket
— Rachel Romain (@RERomain) July 1, 2021
"Bats are like a neighbour's wife. They always feel better."
WTAF?! 🤬 pic.twitter.com/E8emRa5RUZ
ഇതിനു പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ രൂക്ഷമായ ഭാഷയിലാണ് ആരാധകർ കാർത്തിക്കിനെ വിമർശിച്ചത്.