പാലാ: " എല്ലാവരും മൂന്നേ മൂന്ന് കാര്യമൊന്നു ശ്രദ്ധിക്കാമോ...? കൊറോണയെ നമുക്ക് കെട്ടു കെട്ടിക്കാം ..... " ആശങ്കയിലായ ജനമനസ്സുകളിൽ ആത്മ വിശ്വാസം നിറച്ചു കൊണ്ട് പറയുന്നത് ഡിനു ജോയി എന്ന ആരോഗ്യ വകുപ്പിലെ പേരെടുത്ത പരിശീലക.
/sathyam/media/post_attachments/uk3IOAbGJYaADoAs5Nrb.jpg)
ഈ കൊവിഡ് കാലത്ത് സംസ്ഥാനത്തെ ആരോഗ്യ വിഭാഗം ജീവനക്കാർക്കും ജനപ്രതിനിധികൾക്കും, പൊതുജനങ്ങൾക്കുമായി ഡിനു ജോയി, നേരിട്ടും ഓൺലൈനിലുമായി എടുത്തത് ഇരുനൂറോളം ക്ലാസ്സുകൾ.
"കൊറോണയെന്നു കേൾക്കുമ്പോഴെ ആരും പേടിക്കേണ്ട, അഥവാ പിടിപെട്ടാൽപ്പോലും ഭീതി വേണ്ട. കേവലം 3 കാര്യങ്ങൾ പാലിച്ചാൽ ' പിന്നെന്ത് കൊവിഡ് ? ." കൊവിഡ് സംബന്ധിച്ച് ലോകാരോഗ്യ സംഘടന ഓരോ ദിവസവും തയ്യാറാക്കുന്ന പുതിയ വിവരങ്ങൾ മനസ്സിലാക്കി ക്ലാസ്സെടുക്കുന്ന ഡിനു ഉറപ്പിച്ചു പറയുന്നു.
"എത്ര പ്രിയപ്പെട്ടവരാണെങ്കിലും നേരിൽ കാണുമ്പോൾ രണ്ടടി അകന്നു നിന്നേ സംസാരിക്കാവൂ. വേണ്ട വിധം വായും മൂക്കും മൂടി മാസ്ക്ക് ധരിക്കണം. വീട്ടിലാണെങ്കിലും
ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കൈ നന്നായി കഴുകണം. ഈ മൂന്നു കാര്യങ്ങൾ ചെയ്താൽ മാത്രം മതി
കൊറോണ തോറ്റോടും ." ശാസ്ത്രീയ പഠന അറിവുകളുടെ വെളിച്ചത്തിൽ പറയുന്ന ഡിനു ജോയി ഈ 3 കാര്യങ്ങൾ എല്ലാവരും നിർബന്ധമായും പാലിച്ചേ തീരൂവെന്നും കൂട്ടിച്ചേർക്കുന്നു.
/sathyam/media/post_attachments/wvOd4mzdJJRjeHDHaGRv.jpg)
അത്യാവശ്യമുണ്ടെങ്കിൽ മാത്രമേ വീടിനു പുറത്തു പോകാവൂ. വാച്ച്, വള, മോതിരം തുടങ്ങി കയ്യിൽ പതിവായി അണിയുന്ന ഒന്നും ധരിച്ച് പുറത്തു പോകരുത്. ആൽക്കഹോൾ ഉൾപ്പെട്ട സാനിറ്റൈസർ മാത്രമേ ഉപയോഗിക്കാവൂ. ഓരോ രണ്ട് മണിക്കൂറിനിടയിലും സോപ്പും വെള്ളവും ചേർത്ത് കൈമുട്ടുമുതൽ വിരലുകൾക്കിട വരെ നന്നായി കഴുകണം. ഏറ്റവും കുറഞ്ഞത് 20 സെക്കൻ്റ് എങ്കിലും കൈകൾ സോപ്പിട്ടു കഴുകണം.മാസ്ക്കിൻ്റെ വള്ളിയിൽ പിടിച്ചു മാത്രമേ ഊരാനും ഇടാനും പാടുള്ളൂ. രോഗലക്ഷണങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ, ചികിത്സാ വിധികൾ, ഗുരുതരമായേക്കാവുന്ന അവസ്ഥകൾ എന്നിവയൊക്കെ ഡിനു ജോയി ക്ലാസ്സിൽ വിശദീകരിക്കുന്നു.
കൊവിഡ് ബാധിതരിൽ 80 ശതമാനം പേരിലും ഇത് ഒരു ജലദോഷപ്പനി പോലെ വന്നു പോകുമെന്നേയുള്ളൂവെന്നും പേടിക്കേണ്ട കാര്യമേയില്ലെന്നും ഈ പരിശീലക ചൂണ്ടിക്കാട്ടുന്നു. മറ്റ് അസുഖങ്ങൾ മൂലം രോഗപ്രതിരോധ ശേഷി കുറഞ്ഞവർ മാത്രമാണ് രോഗം പിടിപെട്ടാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത്.
നഴ്സിംഗിങ്ങിൽ ഉയർന്ന മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയ ഡിനു ജോയി ഇപ്പോൾ എം.ജി. യൂണിവേഴ്സിറ്റിയിൽ പി.എച്ച്. ഡി.യും ചെയ്യുന്നു.
കഴിഞ്ഞ വർഷം കേരള സർക്കാർ ഏർപ്പെടുത്തിയ പ്രഥമ സിസ്റ്റർ ലിനി പുതുശ്ശേരി നഴ്സസ് അവാർഡ് കരസ്ഥമാക്കിയ ഡിനു ജോയി ദേശീയ ആരോഗ്യ പദ്ധതിയിലെ കൗമാര ആരോഗ്യ വിഭാഗത്തിൽ തിരുവനന്തപുരത്ത് കൺസൾട്ടൻ്റാണ്. ഇപ്പോൾ കൊവിഡ് ബോധവൽക്കരണ ക്ലാസ്സിൻ്റെ ചുമതലയും.
പ്ലാൻ്ററായ പൂഞ്ഞാർ വരിക്കപ്ലാക്കൽ ജോബിയുടെ ഭാര്യയാണ്. ഡിജൽ, ഡിയോൺ എന്നിവർ മക്കളും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us