യുവ സംവിധായകൻ അരുൺ പ്രശാന്ത് വാഹനാപകടത്തിൽ മരിച്ചു

New Update

publive-image

കോയമ്പത്തൂര്‍: യുവസംവിധായകന്‍ എ.വി. അരുണ്‍ പ്രശാന്ത് കോയമ്പത്തൂര്‍ മേട്ടുപാളയത്ത് വെച്ചുണ്ടായ ബൈക്കപകടത്തില്‍ മരിച്ചു. അരുൺ സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിയ്ക്കുകയായിരുന്നു. തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ ശങ്കറിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Advertisment

നടൻ ജി.വി. പ്രകാശ് കുമാറിനെ നായകനാക്കി 4 ജി എന്ന സിനിമയാണ് അരുൺ ആദ്യമായി സംവിധാനം ചെയ്തത്. 2016ൽ ചിത്രീകരണം തുടങ്ങിയ സിനിമ പല സാങ്കേതിക കാരണങ്ങളാൽ റിലീസ് നീണ്ടു പോയി.

ആദ്യ സിനിമ റിലീസിനൊരുങ്ങുന്ന ഘട്ടത്തിലാണ് അരുണിന്റെ അപ്രതീക്ഷിതമായ വേർപാട്. വേൽരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന സിനിമയിൽ ഗായത്രി സുരേഷും സതീഷും പ്രധാന കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്.

അരുണിന്റെ വേര്‍പാടില്‍ അനുശോചനം അറിയിച്ച് സംവിധായകന്‍ ശങ്കര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. 'എന്റെ മുന്‍ സഹസംവിധായകനും യുവ സിനിമാപ്രവര്‍ത്തകനുമായ അരുണിന്റെ അപ്രതീക്ഷിതമായ വേര്‍പാടിന്റെ ഞെട്ടലിലാണ്. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഖത്തില്‍ ഞാനും പങ്കുചേരുന്നു', എന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്.

Advertisment