റിയാദ് : 7 ആമത് ഇന്റർനാഷണൽ യോഗാഡേയോട് അനുബന്ധിച്ച് ദിശ യോഗമീറ്റ് 2021 സൗദിയിൽ സംഘടിപ്പിച്ചു. വെർച്വൽ പ്ലാറ്റ്‌ഫോമിൽ സംഘടിപ്പിച്ച ചടങ്ങിൽ "ദിശ (Dedicated team for Indo Saudi Holistic Alignment)” സംഘടനയുടെ ഉദ്ഘാടനവും ലോഗോ ലോഞ്ചും പദ്മശ്രീ അവാർഡ് ജേതാവും അറബ് യോഗ ഫൌണ്ടേഷൻ സ്ഥാപകയും ആയ നൗഫ് മർവ്വായി നിർവഹിച്ചു. തുടർന്ന് നടന്ന ദിശ യോഗമീറ്റ് 2021 ഉദ്ഘാടനം മുൻ ഡിജിപി ഡോ.ടി.പി.സെൻകുമാർ ഐപിഎസ് നിർവഹിച്ചു.
/sathyam/media/post_attachments/5GqBUaDMMD5sUFDcs7JX.jpg)
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യോഗാസന്ദേശ വീഡിയോയും ചടങ്ങിൽ പ്രദർശിപ്പിച്ചു. കേന്ദ്ര പ്രവാസികാര്യ സഹമന്ത്രി വി.മുരളീധരൻ ചടങ്ങിനു ആശംസ അർപ്പിച്ചു. ജെദ്ദ ഡെപ്യൂട്ടി കൌൺസിൽ ജനറൽ Y.സാബിർ, പതഞ്ചലി യോഗ ട്രെയിനിങ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ കൈതപ്രം വാസുദേവൻ നമ്പൂതിരി എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. അനിൽ വർദ്ധക്, എ.ആർ.മോഹനൻ, അമ്പലവാനൻ, സജീവ് പഞ്ചാകൈലാസി, കനകലാൽ, പ്രവീൺ പിള്ള എന്നിവർ സംസാരിച്ചു.
/sathyam/media/post_attachments/z2a95RGCzDZxUMJxolrc.jpg)
യോഗ പരിശീലനം അറബ് യോഗ ഫൗഡേഷൻ പരിശീലക മർവ ഖൈറുദീൻ നിർവഹിച്ചു. തുടർന്ന് ഭാരതതിന്റെയും സൗദി അറേബ്യയുടെയും കൾച്ചറൽ വിഡിയോ പ്രദർശനവും നടന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us