മുംബൈ: ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 16 പുതിയ കേസുകളാണ് ധാരാവിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ധാരാവിയിലെ കോവിഡ് ബാധിതരുടെ എണ്ണം 117 ആയി.
/sathyam/media/post_attachments/fxwuibtxBEKDqX2WlLlx.jpg)
മുംബൈയില്‍ ധാരാവി ഉള്‍പ്പെടെ 184 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മുംബൈയില്‍ കൊറോണ രോഗ ബാധിതരുടെ എണ്ണം 2,269 ആയി ഉയര്‍ന്നു. മഹാരാഷ്ട്രയില്‍ ഇന്ന് 328 പുതിയ കോവിഡ് രോഗികളാണുള്ളത്. സംസ്ഥാനത്തെ രോഗ ബാധിതരുടെ എണ്ണം 3,648 ആയി. ശനിയാഴ്ച 11 പേര് കൂടി മരിക്കുകയും ചെയ്തു. ഇതോടെ മരണ സംഖ്യ 211 ആയി.