കരിപ്പുര്‍ വിമാനത്താവളത്തിലെ കോഴ ഇടപാടില്‍ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Thursday, January 14, 2021

തിരുവനന്തപുരം: കരിപ്പുര്‍ വിമാനത്താവളത്തിലെ കോഴ ഇടപാടില്‍ നാല് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സൂപ്രണ്ട്, രണ്ട് ഇന്‍സ്‌പെക്ടര്‍മാര്‍, ഒരു ഹവീല്‍ദാര്‍ എന്നിവരെ കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു.

പണം വാങ്ങി സിഗററ്റും സ്വര്‍ണവും ഇലക്ട്രോണിക്‌സ് സാധനങ്ങളും കടത്താന്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ കോഴ വാങ്ങിയതായി സിബിഐ റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

×