മുംബൈ: ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്‍റെ മുൻ മാനേജർ ദിഷ സാലിയാന്‍റെ മരണവുമായി ബന്ധപ്പെട്ടുയരുന്ന ആരോപണങ്ങൾ തള്ളി മുംബൈ പൊലീസ്. ഇക്കഴിഞ്ഞ ജൂൺ എട്ടിനാണ് മലഡിലെ ഒരു ബഹുനില കെട്ടിടത്തിൽ നിന്നും ചാടി 28കാരിയാ ദിഷ ജീവനൊടുക്കിയത്.
/sathyam/media/post_attachments/CqLNqAsqinP0PuVASQXm.jpg)
അപകടമരണമെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകൾ ഉയര്‍ന്ന സാഹചര്യത്തിൽ താരത്തിന്‍റെ മുൻ മാനേജരുടെ മരണവും സംശയങ്ങള്‍ ഉയർത്തുകയായിരുന്നു.
മുംബൈ പൊലീസിനെതിരെ കടുത്ത വിമർശനങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുയരുന്നത്. ദിഷയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പൊലീസ് യഥാർഥ വിവരങ്ങൾ മറച്ചു വയ്ക്കുകയാണെന്നുമായിരുന്നു മുഖ്യ ആരോപണം. ഇതിന് പുറമെ ദിഷ ബലാത്സംഗം ചെയ്യപ്പെട്ടതാണെന്നും മൃതദേഹം കണ്ടെടുത്തത് നഗ്നമായ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടുകളെത്തി.
ആ സാഹചര്യത്തിലാണ് മുംബൈ പൊലീസ് ഇപ്പോൾ വിശദീകരണവുമായെത്തിയത്. നഗ്നമായ നിലയിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന വാദം പൊലീസ് നിഷേധിക്കുകയാണ്. മരണവിവരം അറിഞ്ഞ് ഉടൻ തന്നെ സംഭവ സ്ഥലത്തെത്തിയിരുന്നുവെന്നും ദിഷയുടെ മാതാപിതാക്കളും അപ്പോഴേക്കും അവിടെയുണ്ടായിരുന്നുവെന്നുമാണ് പൊലീസ് ഔദ്യോഗികപ്രസ്താവനയിലൂടെ അറിയിച്ചത്.
ദിഷ ഗർഭിണിയായിരുന്നുവെന്നും പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നുമുള്ള ആരോപണങ്ങള്‍ ഇവരുടെ കുടുംബവും നേരത്തെ തള്ളിയിരുന്നു. ദിഷയുടെ മരണവുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്നതെല്ലാം വ്യാജ വാർത്തകളും അഭ്യൂഹങ്ങളും മാത്രമാണെന്നായിരുന്നു ഇവരുടെ പ്രതികരണം.