പാലായിൽ കോവിഡ് ബാധിച്ചത് രാമപുരം മരങ്ങാട്ടിലുള്ള 65 കാരിക്ക്

New Update

പാലാ: കോവിഡ് ബാധിച്ച പാലാക്കാരിയുടെ കൃത്യ സ്ഥലമേതാ ?.. എന്റേയും മറ്റു മാധ്യമ പ്രവർത്തകരുടെയും (പ്രത്യേകിച്ച് പാലായിലുള്ള) ഫോണുകളിൽ ഇന്നലെ നിലയ്ക്കാതെ എത്തിയ ചോദ്യം ഇതായിരുന്നു.

Advertisment

ഇതാ ഇതിനുള്ള ഉത്തരം (അവരുടെ പേരും വീട്ടു പേരും അറിയാമെങ്കിലും വിവരം തന്ന ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒഴിവാക്കുന്നു).

publive-image

ഇതു സംബന്ധിച്ച് ഡോക്ടർ അയച്ച കുറിപ്പിന്റെ പ്രസക്ത ഭാഗങ്ങൾ;

കടനാട് പഞ്ചായത്തിൽ 10 വാർഡ് മരങ്ങാടുള്ള 65 വയസുള്ള സ്ത്രീക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് . ഇവർക്ക് നെച്ചിപ്പൂഴൂർ എന്ന സ്ഥലത്തും ...... എന്ന അഡ്രസിലും വീടുണ്ട്.

ഇവർക്ക് രോഗലക്ഷണങ്ങൾ ഒന്നും തന്നെയില്ലായിരുന്നു.  ഹോട്ട്സ്പോട്ടിൽ നിന്നും വന്നത് കൊണ്ട് ഭാര്യയെയും ഭർത്താവിനെയും ഏപ്രിൽ 16-ാം തിയതി പരിശോധനയ്ക്ക് വിധേയമാക്കി നെടുംങ്കണ്ടം താലൂക്ക് ആശുപത്രിയിൽ.

ഭാര്യയുടെ റിസൽട്ട് പോസിറ്റീവ് ആയി. അവർ ഇപ്പോൾ കോട്ടയം മെസിക്കൽ കോളേജിൽ സുഖം പ്രാപിച്ചു വരുന്നു. നിലവിൽ അവർ പൂർണ്ണ ആരോഗ്യ വതിയായി ഇരിക്കുന്നു .

ഞാൻ (എനിക്ക് വിവരം നൽകിയ ഡോക്ടർ) ഇന്ന് അവരുമായി നേരിട്ട് ഫോണിൽ സംസാരിച്ചിരുന്നു. അതുപോലെ ഇടുക്കി ഡി എം ഓ ഓഫിസുമായി ബന്ധപ്പെട്ടായിരുന്നു.

ഇവർ എത്രയും പെട്ടെന്ന്‌ സുഖംപ്രാപിച്ച് വീട്ടിലെത്തട്ടെ, കോവിഡ് സ്ഥിതികരിച്ച ശേഷം ഇവർക്ക് കോട്ടയം ജില്ലയിലുള്ള ആരുമായും സമ്പർക്കം വന്നിട്ടില്ല..." - ഡോക്ടർ കുറിക്കുന്നു.

Advertisment