ഈരാറ്റുപേട്ട: ഈരാറ്റുപേട്ട സെന്റ്.മേരിസ് എൽ പി.സ്കൂളിലെ കുട്ടികളാണ് വേറിട്ട വഴിയിൽ പുസ്തകങ്ങൾ താലമായെടുത്ത് വിശിഷ്ടാതിഥിക്ക് സ്വാഗതമൊരുക്കിയത്. പ്രമുഖ യുവ കഥാകാരിയും കവയിത്രിയുമായ സിജിത അനിലിനായിരുന്നൂ ഈ വ്യത്യസ്ത വരവേൽപ്പ്.
/)
പുസ്തകങ്ങളേന്തി ആർപ്പുവിളികളോടെ തന്നെ സ്വീകരിച്ച കുട്ടികൾക്കായി തന്റെ പത്തോളം കൃതികൾ സമ്മാനിച്ചു കൊണ്ടാണ് സിജിത വായനാദിനാഘോഷം ഉദ്ഘാടനം ചെയ്‌തത്.
നല്ല ഗ്രന്ഥങ്ങളുടെ അഭാവമല്ല നല്ല മനസ്സുകളുടെ അഭാവമാണ് ഇന്ന് വായന കുറയാൻ കാരണമെന്ന് സിജിത പറഞ്ഞു. പ്രാചീന കവിത്രയങ്ങളും, ആധൂനിക കവിത്രയങ്ങളുമടങ്ങിയ നിരവധി സർഗ്ഗ പ്രതിഭകളുടെ കൃതികളുടെ ശേഖരം മലയാളത്തിന്റെ പാടത്ത് വീണ് മുളച്ചിട്ടുണ്ട്.
/sathyam/media/post_attachments/2J58YA1LtlgeyV76ppPs.jpg)
സമയക്കുറവിനേക്കാൾ വായിക്കാനുള്ള മനസാണ് കുറഞ്ഞു വരുന്നത്. വായന ഒരു ജന്മവാസന അല്ലാത്തതു കൊണ്ട് ചെറുപ്പത്തിൽ തന്നെ വായനാശീലം ആവശ്യമാണെന്നും കഥാകാരി തുടർന്നു. സ്കൂൾ ലൈബ്രറിയ്ക്കായി തുടർന്നും തന്റെ കൃതികൾ സൗജന്യമായി നൽകുമെന്നും സിജിത അനിൽ പറഞ്ഞു.
ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ സൗമ്യ അധ്യക്ഷത വഹിച്ചു. സോബിൻ കട്ടയ്ക്കൽ, ജസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.