പാലാ: കുറവിലങ്ങാട് മേഖലയിൽ ഇന്നുച്ചകഴിഞ്ഞുണ്ടായ കാറ്റിലും മഴയിലും വൻ നാശനഷ്ടങ്ങൾ. മരങ്ങൾ വീണ് 6 വീടുകൾ തകർന്നു. കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.
കുറിച്ചിത്താനം സെന്റ് തോമസ് പള്ളിക്ക് സമീപം ആളോത്ത് ബാബുമോന്റെ 200 ഓളം കുലച്ച ഏത്തവാഴകൾ നിലംപൊത്തി.
കുറവിലങ്ങാട് കോയിക്കൽ കുഞ്ഞാണ്ടിയുടെ വീട് മരംവീണ് തകർന്നു. കുന്നുംപുറത്ത് കെ കെ ശിവകുമാറിന്റെ വീടിനും മരംവീണ് നാശനഷ്ടമുണ്ട്.
ഇലയ്ക്കാട്ട് കൊച്ചുതൊട്ടിയിൽ കെ പി അന്നമ്മയുടെ തോട്ടത്തിൽ 25 റബ്ബർ മരങ്ങൾ കാറ്റിൽ വീണു. ക്ലാരറ്റ് ഭവൻ സെമിനാരിയുടെ തോട്ടത്തിലെ 20 റബ്ബർ മരങ്ങളും മറിഞ്ഞുവീണു.
നെച്ചിമറ്റം കുറവിലങ്ങാട് റോഡ് ഇല്ലിച്ചോട് ഭാഗത്ത് റോഡിൽ മരങ്ങൾ വീണ് റോഡ് തകർന്നിട്ടുണ്ട്.
ആണ്ടൂർ നെല്ലരി ലൗസണിന്റെ റബർ തോട്ടത്തിലും നാശനഷ്ടമുണ്ടായി. കോഴാ തെങ്ങും തൈയ്ക്കൽ സാബുവിൻ്റെ വീടിൻ്റെ മതിലും ഗേറ്റും തേക്ക് വീണ് തകർന്നു. വീടിൻ്റെ ഷെയ്ഡിന് കേടുപാടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us