പാലാ: പ്രകൃതിയ്ക്കുണ്ടായ അനാരോഗ്യമാണ് കൊറോണാ വൈറസെന്ന് പാലാ രൂപതാ സഹായമെത്രാൻ മാർ ജേക്കബ് മുരിക്കൻ. ഈ അണുബാധ മനുഷ്യരുടെ പ്രതിരോധ ശക്തിയേയും കാര്യമായി ബാധിച്ചു.
/sathyam/media/post_attachments/mNSMhbRWrV0IRovL3bka.jpg)
സർവ്വ ജീവജാലങ്ങളും ഉൾപ്പെട്ട പ്രകൃതിയുടെ സംതുലിതാവസ്ഥ നിലനിർത്താനുള്ള പ്രധാന ബാധ്യത മനുഷ്യർക്കാണ്. പക്ഷേ പലപ്പോഴും ഈ സംതുലിതാവസ്ഥ തകർക്കപ്പെട്ടു. അതിന്റെ പരിണിത ഫലമാണ് പുതിയ വൈറസ് ബാധ.
പ്രകൃതിയുടെ വിശുദ്ധിയെ കാത്തു പരിപാലിച്ചേ മതിയാകൂ. അതു ചെയ്യാതെ തിരിച്ചടികളുണ്ടാവുമ്പോൾ ദൈവത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ലെന്നും മാർ ജേക്കബ് മുരിക്കൻ ചൂണ്ടിക്കാട്ടി.
ഈ മഹാമാരിയെ പ്രതിരോധിക്കാനുള്ള മരുന്നും പ്രകൃതിയിൽ ദൈവം ക്രമീകരിച്ച് വെച്ചിട്ടുണ്ട്. അത് കണ്ടെത്തി ഉപയോഗിക്കാനുള്ള കടമ വിശേഷബുദ്ധിയുള്ള മനുഷ്യനുണ്ട്.
കൊറോണ എന്ന മഹാവ്യാധിയെ അതിജീവിക്കാനും തോൽപ്പിക്കാനും ദൈവം തന്ന ബുദ്ധിശക്തിയിലൂടെ മനുഷ്യന് കഴിയുമെന്ന കാര്യത്തിൽ സംശയമേയില്ലെന്നും മാർ ജേക്കബ്ബ് മുരിക്കൻ പറഞ്ഞു.
ഇതിനുള്ള വഴി തെളിയാനും തെളിയിക്കാനും ഈശ്വര ചിന്തയും പ്രാർത്ഥനയും അത്യന്താപേക്ഷിതമാണെന്നും ബിഷപ്പ് തുടർന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us