പാലാ: പാലാ ജനറൽ ആശുപത്രിയിൽ ഇന്ന് 30 പേരുടെ സ്രവം പരിശോധനയ്ക്കെടുത്തു.
രോഗലക്ഷണങ്ങൾ സംശയിക്കപ്പെടുന്നവരുടേത് ഉൾപ്പെടെയാണിത്. കോവിഡ് ബാധിച്ചവരിൽ നിന്ന് അകന്ന സമ്പർക്കമുണ്ടായവരുടെയും ചില ഗർഭിണികളുടേയും സ്രവവും ഇന്നെടുത്തിട്ടുണ്ട്.
സർക്കാർ നിർദ്ദേശ പ്രകാരം ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ അനുസരിച്ചാണ് ഇത്രയും പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. ഇതിന്റെ ഫലം രണ്ടു ദിവസത്തിനുള്ളിൽ ലഭിച്ചേക്കും.
ഇതിനിടെ ഇന്നലെ പാലാ ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആരോഗ്യ നില വഷളായി കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിൽ കൊറോണാ ഐസലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ട ആളുടെ സ്രവവും ഇന്ന് പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതിന്റെ ഫലം നാളെ വൈകിട്ടോടെ കിട്ടിയേക്കും.
മേലുകാവ് സ്വദേശിയെ ഇന്ന് കോട്ടയം മെഡിക്കൽ കോളേജാശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ജനങ്ങൾ ജാഗ്രത തുടരണമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ തുടരെ അറിയിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us