പാലാ ജനറല്‍ ആശുപത്രിയില്‍ സഹപാഠികളായ യുവ സാരഥികൾക്ക് ഡോക്ടേഴ്സ് ദിനത്തിൽ ആദരം

സുനില്‍ പാലാ
Tuesday, July 2, 2019

നറലാശുപത്രിയിലെ സഹപാഠികളായ യുവ സാരഥികൾക്ക് ഡോക്ടേഴ്സ് ദിനത്തിൽ പാലാ നഗരസഭയുടെ ആദരം.

പാലാ ജനറൽ ആശുപത്രി സൂപ്രണ്ടായി അടുത്തിടെ ചുമതലയേറ്റ ഡോ. അഞ്ജു സി. മാത്യുവും, ആർ.എം.ഒ. ഡോ. അനീഷ് കെ. ഭദ്രനും കോട്ടയം മെഡിക്കൽ കോളജിലെ സഹപാഠികളാണ്. കമ്യൂണിറ്റി മെഡിസിനിൽ രണ്ടാം റാങ്കോടെ വിജയിച്ച് പാലാ ജനറൽ ആശുപത്രിയുടെ ചുമതലയിലേക്കു വന്ന ഡോ. അഞ്ജു , വിളക്കുമാടം സ്വദേശിയാണ്.

മണർകാട് സ്വദേശിയായ ഡോ. അനീഷ്.കെ. ഭദ്രൻ മുത്തോലി പ്രാഥമികാരോഗ്യ കേന്ദ്രത്തെ സംസ്ഥാനത്തെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യ കേന്ദ്രമാക്കി അവാർഡും വാങ്ങിയാണ് പാലാ ജനറൽ ആശുപത്രിയിൽ ആർ. എം. ഒ. യുടെ ചുമതലയിൽ എത്തിയത്.

പഠനരംഗത്തെ മികവ് ഇരുവരും ഭരണ രംഗത്തും കാണിക്കുന്നുണ്ടെന്നും, പാലാ ജനറൽ ആശുപത്രിയുടെ വളർച്ചയ്ക്ക് ഇതേറെ ഗുണകരമാണെന്നും ഡോക്ടേഴ്സ് ദിനത്തിൽ, ജനറൽ ആശുപത്രിയിലെത്തി ഇരുവരെയും അനുമോദിച്ചു കൊണ്ട് പാലാ നഗരസഭാ ചെയർപേഴ്സൺ ബിജി ജോജോ കുടക്കച്ചിറ പറഞ്ഞു. ഡോ. അഞ്ജുവിനും, ഡോ. അനീഷിനും ചെയർപേഴ്സൺ അഭിനന്ദനങ്ങളുടെ പൂച്ചെണ്ട് സമ്മാനിച്ചു. അനുമോദനങ്ങൾക്ക് ഇരുവരും നന്ദി പറഞ്ഞു.

×