പാലാ: ഒന്നര പതിറ്റാണ്ടു നീണ്ട പ്രണയത്തെ പിടിച്ചുകെട്ടാൻ ലോക്ക് ഡൗണിനും കഴിഞ്ഞില്ല. കടപ്പാട്ടൂർ മഹാദേവ ക്ഷേത്രസന്നിധിയിൽ വിരലിലെണ്ണാവരുടെ സാന്നിധ്യത്തിൽ ഗോകുൽ, അരുന്ധതിക്കു താലി ചാർത്തിയപ്പോൾ പുഷ്പവൃഷ്ടിയും "മാസ്ക്ക് സമ്മാനപ്പൊതി യുമായി " പാലാ പോലീസും അരികിൽ നിന്നു.
ദീർഘനാളായി പ്രേമബദ്ധരായിരുന്ന ഇരുവരുടേയും വിവാഹം സന്തോഷപൂർവ്വം ഇരു വീട്ടുകാരും ചേർന്ന് നാലു മാസം മുമ്പ് നിശ്ചയിച്ചതായിരുന്നു. ഏപ്രിൽ 26 ന് വിവാഹം നടത്താനായിരുന്നു ആദ്യ തീരുമാനം.
എന്നാൽ കോവിഡിന്റെ സമ്പൂർണ്ണലോക് ഡൗണയതിനാൽ മെയ് 10-ലേക്ക് വിവാഹം മാറ്റിവെയ്ക്കുകയായിരുന്നു.
കാനഡയിൽ ഷെഫായി ജോലി ചെയ്യുന്ന ഗോകുൽ പാലാ താഴത്തു വീട്ടിൽ തങ്കച്ചൻ്റെയും രത്ന്മ്മയുടെയും മകനാണ്. പാലാ കൈക്കുഴി തടത്തിൽ രമേശിൻ്റെയും ശ്രീലതയുടെയും മകളായ അരുന്ധതി എം. എഡ് വിദ്യാർത്ഥിനിയാണ്. ഇരുവരുടെയും മാതാപിതാക്കളും വളരെ അടുത്ത ബന്ധുക്കളുമായ 16 പേർ മാത്രമേ ചടങ്ങിൽ പങ്കെടുത്തുള്ളൂ.
പാലാ ജനമൈത്രി ജനസമിതി അംഗം കെ. ആർ. സൂരജ് പാലാ ഇവരുടെ ബന്ധുവാണ്. സൂരജ് പറഞ്ഞ് വിവരമറിഞ്ഞ് പാലാ പോലീസിന്റെ കോവിഡ് കൺട്രോൾ എസ്. ഐ. ഷാജി സെബാസ്റ്റ്യനും, എ. എസ്. ഐ.യും ജനമൈത്രി പോലീസ് സി. ആർ. ഒ.യുമായ ബിനോയി തോമസും വിവാഹ പന്തലിൽ എത്തിയിരുന്നു.
ബന്ധുക്കൾക്കൊപ്പം വധൂവരന്മാർക്ക് പുഷ്പവൃഷ്ടി അർപ്പിച്ച പോലീസ് ഇവർക്ക് പുതിയ മാസ്ക്കുകൾ വിവാഹ സമ്മാനമായി നൽകുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us