കർഷകനായ സതീശന്റെ നന്മ മനസ്സിൽ നിന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പതിനായിരം രൂപ

New Update

പാലാ:  കടനാട് വട്ടതറയിൽ സതീശനാണ് തന്റെ സമ്പാദ്യത്തിൽ നിന്നും, വിദേശത്തുള്ള മക്കൾ വീട്ടു ചിലവിനായി അയച്ചു കൊടുത്ത തുകയിൽ നിന്നും മിച്ചംപിടിച്ചുള്ള രൂപാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

Advertisment

publive-image

ഇന്ന് രാവിലെ പാലാ ഡി. വൈ. എസ്. പി. ഓഫീസിലെത്തിയ സതീശൻ സംഭാവന, പാലാ ഡി. വൈ. എസ്. പി. ഷാജിമോൻ ജോസഫിനു കൈമാറി.

സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളിയാകുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് തുക കൈമാറിയതെന്ന് സതീശൻ പറഞ്ഞു. മേലുകാവ് സി. ഐ. ഷിബു പാപ്പച്ചനും സന്നിഹിതനായിരുന്നു.

Advertisment