പാലാ: പാലാ നഗരസഭയിൽ പ്രവർത്തിച്ചുവരുന്ന സമൂഹ അടുക്കളയുടെ പ്രവർത്തനം മാതൃകാപരമാണെന്ന് തോമസ് ചാഴികാടൻ എം പി പറഞ്ഞു.
പാലാ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങൾ സന്ദർശിച്ച ശേഷം പാലാ നഗരസഭയിലെ സമൂഹ അടുക്കള സദർശിച്ച് വിലയിരുത്തുകയായിരുന്നു അദ്ദേഹം.
സമൂഹ അടുക്കളയിൽ ഒരു മാസത്തിലധികമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധ പ്രവർത്തകരെയും കുടുംബശ്രീ പ്രവർത്തകരെയും ഉദ്യോഗസ്ഥരെയും അഭിനന്ദിച്ച അദ്ദേഹം മുഖ്യപാചകക്കാരിയായി പ്രവർത്തിച്ചു വരുന്ന പ്രേമ രാധാകൃഷ്ണൻ ആര്യപ്പാറയെ ഷാൾ അണിയിച്ച് ആദരിച്ചതിനു ശേഷം ഉച്ചയൂണ് വിളമ്പാനും പൊതികെട്ടാനും സഹകരിച്ചതിനു ശേഷമാണ് നഗരസഭ വിട്ടത്.
ഒരു മാസത്തിലധികമായി ഏകദേശം നാനൂറോളം പേർക്കാണ് 3 നേരം സമൂഹ അടുക്കളയിൽ നിന്ന് ഭക്ഷണം നൽകി വരുന്നത്.
നഗരസഭാ ചെയർപേഴ്സൺ മേരി ഡോമിനിക്, കേരളാ കോൺഗ്രസ് പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ഫിലിപ്പ് കഴികുളം, കൗൺസിലർമാരായ ബിജി ജോജോ, ലീനാ സണ്ണി പുരയിടം, ബിജു പാലൂപ്പടവിൽ, ജോർജുകുട്ടി ചെറുവളളി, സാവിയോ കാവുകാട്ട്, ലൂസി ജോസ്, വിജയൻ വടക്കനാട്ട് എന്നിവരും എം പിയോടൊപ്പം ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us