പാലാ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ അരോഗ്യ മേഖലയുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വക്കച്ചൻ മറ്റത്തിൽ എക്സ് എം പി അഭിപ്രായപ്പെട്ടു.
കേരളാ കോൺഗ്രസ് (എം) ന്റെ നേതൃത്വത്തിൽ ജില്ലയിലെ ഗവൺമെൻ്റ് ആശുപത്രികൾക്ക് കോവിഡ് പ്രതിരോധ സാമഗ്രികൾ നൽകുന്നതിൻ്റെ ഭാഗമായി പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിയോജക മണ്ഡലതല വിതരണം പാലാ ഗവൺമെൻറ് ആശുപത്രിയിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാടിൻ്റെ മാതാവിൻ്റെ ഓർമ്മ ദിന ചടങ്ങിൻ്റെ ചിലവുകൾ ഒഴിവാക്കിയാണ് പ്രധിരോധ സാമഗ്രികൾ വിതരണം ചെയ്തത്.
കേരളാ കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡൻ്റ് സജി മഞ്ഞക്കടമ്പിൽ, പാലാ നിയോജക മണ്ഡലം പ്രസിഡൻ്റ് ജോർജ് പുളിങ്കാട്, പാർട്ടി നേതാക്കളായ തോമസ് ഉഴുന്നാലിൽ, ജോസ് പാറേക്കാട്ട്, റിജോ ഒരപ്പുഴക്കൽ, ഔസേപ്പച്ചൻ മഞ്ഞക്കുന്നേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us