Advertisment

കേൾക്കാനും സംസാരിക്കാനും കഴിയാത്തവരുടെ 'ദൈവദൂതനാ'ണ് റവ.ഫാ. ബിജു ലോറൻസ് മൂലക്കര. സമർപ്പണത്തിന്റെ വേറിട്ട വഴിയിൽ മൗനം വാചാലമാക്കുന്ന വൈദിക ശ്രേഷ്ഠൻ

author-image
സുനില്‍ പാലാ
Updated On
New Update

ഹോളിക്രോസ് സംന്യാസ സഭാംഗമായ ബിജു അച്ചൻ തിരുവനന്തപുരം സ്വദേശിയാണ്. ഇപ്പോൾ അയ്മനം നവധ്വനി ആശ്രമത്തിന്റെ ഡയറക്ടർ.

Advertisment

ബധിരരും മൂകരുമായവർക്ക് ചെവിയും നാവുമായ ബിജു അച്ചൻ രണ്ട് പതിറ്റാണ്ടു മുമ്പാണ് ഈ മേഖലയിലേക്ക് കടന്നു വന്നത്. പൂന പേപ്പൽ സെമിനാരിയിൽ വൈദിക വിദ്യാർത്ഥി ആയിരിക്കെ, കനേഡിയൻ വൈദികനായ ഹാരി സ്റ്റോക്സിനെ പരിചയപ്പെട്ടതാണ് വഴിത്തിരിവായത്.

publive-image

ശ്രവണ വൈകല്യമുള്ളവരുടെ ഇടയിൽ മൂന്നു പതിറ്റാണ്ടായി പ്രവർത്തിച്ചു വന്ന ഫാ. ഹാരി, ബിജു അച്ചനെ തന്റെ ശിഷ്യനായി കൂടെക്കൂട്ടി.

ഹോളിക്രോസ് സഭാ നേതൃത്വവും കുടുംബാംഗങ്ങളും പിന്തുണ നൽകിയതോടെ ആറു മാസം കൊണ്ട് ഫാ. ബിജു " ആംഗ്യ ഭാഷ " പഠിച്ചെടുത്തു. പൗരോഹിത്യം സ്വീകരിച്ച ശേഷം ബാംഗ്ലൂരിൽ ഫാ. ബിജുവിന്റെ ആദ്യ കുർബ്ബാന പോലും ആംഗ്യ രൂപത്തിലായിരുന്നു. പലരും അത്ഭുതം കൂറി.

പിന്നീടിങ്ങോട്ട് ബധിരർക്കും മൂകർക്കുമായി ജീവിതം ഉഴിഞ്ഞൂവെച്ചൂ ഈ വൈദികൻ. ഇപ്പോൾ കേരളത്തിലും പുറത്തുമായി ഇരുപതോളം കേന്ദ്രങ്ങളിൽ ബധിരർക്കും, മൂകർക്കുമായി പ്രത്യേകം ക്ലാസ്സുകളും പ്രാർത്ഥനകളുമൊക്കെയായി മൗനം ബലിയാക്കുകയാണീ പുരോഹിതൻ.

publive-image

"ഈശ്വരാ എന്നുള്ള അവരുടെ വിളി, ഹൃദയത്തിൽ നിന്നാണ് വരുന്നത്. അത്രമാത്രം ദൈവവുമായി അലിഞ്ഞു ചേരുകയാണീ കൂട്ടർ "- ചെവിയും നാവുമടക്കി മൗനങ്ങളെ പ്രാർത്ഥനാ വാചാലങ്ങളാക്കുന്ന റവ.ഫാ. ബിജു, അനുഭവസാക്ഷ്യങ്ങളുടെ നിശബ്ദതയിൽ നിന്ന് പുറത്തെടുത്ത ചുരുങ്ങിയ വാക്കുകളിൽ പറഞ്ഞു.

"വിശുദ്ധ അൽഫോൻസാമ്മയുടെ സന്നിധിയിൽ മൗനമായി വിശുദ്ധ കുർബ്ബാന അർപ്പിക്കാൻ ലഭിച്ച അവസരം മഹാഭാഗ്യം, അൽഫോൻസാമ്മയുടെ അനുഗ്രഹം "- ഫാ. ബിജു പറഞ്ഞു.

Advertisment