ബെയ് ലോണ്‍ എബ്രഹാം
Updated On
New Update
ഉഴവൂര്‍: സ്കൂളുകള്‍ കേന്ദ്രീകരിച്ച് ചെറുപൊതികളാക്കി കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന മൂന്നംഗ സംഘം പിടിയിലായി. ഉഴവൂര്‍ കുളക്കാട്ട് വീട്ടില്‍ റോക്സന്‍, സഹോദരന്‍ ജോക്സന്‍, പൂവത്തിങ്കല്‍ നിലച്ചിറയില്‍ വിഷ്ണു എന്നിവരാണ് പിടിയിലായത്. ഇവരുടെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്.
Advertisment
/sathyam/media/post_attachments/tYqoaPoFdsJdenUFQZDR.png)
ഉഴവൂര്‍, വെളിയന്നൂര്‍, കൊടുവേലി, കുറവിലങ്ങാട്, മരങ്ങാട്ടുപിള്ളി മേഖലകളിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവര്‍ കഞ്ചാവ് വ്യാപാരം നടത്തിയിരുന്നത്.
കഴിഞ്ഞ ദിവസവും കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന രണ്ടു യുവാക്കള്‍ മേഖലയില്‍ പിടിയിലായിരുന്നു. ഇതേ തുടര്‍ന്ന്‍ പോലീസ് കൂടുതല്‍ ജാഗ്രതയോടെ നടത്തിയ അന്വേഷണമാണ് കൂടുതല്‍ പ്രതികള്‍ കുടുങ്ങാന്‍ കാരണം. പ്രതികളുടെ വീടുകളിലും പോലീസ് തിരച്ചില്‍ നടത്തി. എസ് ഐ മാരായ ദീപു, തങ്കച്ചന്‍ ഡി പി, രാജന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us