New Update
കോഴിക്കോട്: ഇന്നലെ ഉച്ചയോടെ മുക്കം മണാശ്ശേരിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണപ്പെട്ട കാരാടി യു പി സ്കൂൾ യു കെ ജി വിദ്യാർത്ഥി കൃഷ്ണ കെ ലാലിന്റെ മൃതദേഹം 11 മണിയോടെ സ്കൂളിൽ പൊതുദർശനത്തിന് വെക്കും.
Advertisment
/sathyam/media/post_attachments/LOizApQWQuHalRrdQFcH.jpg)
താമരശ്ശേരി കാരാടി കണ്ണൻകുന്നുമ്മൽ താമസിക്കും(താമരശ്ശേരി വൈറ്റ് മാർട്ട് സ്ഥാപനത്തിലെ ജീവനക്കാരനായ), കുന്നമംഗലം ആനപ്പാറയിൽ അനൂപ് ലാലിന്റെ മകൻ കൃഷ്ണ കെ. ലാൽ (6) ഇന്നലെ ഉച്ചയോടെയാണ് സ്കൂട്ടറിൽ കാറിടിച്ച് അപകടത്തെ തുടർന്ന് മരണപ്പെട്ടത്.
മാതാവ്:അഖില,സഹോദരി:അനർഘ. ഇന്ന് രാവിലെ പതിനൊന്നര മണിയോടെ സ്കൂളിൽ പൊതുദർശനത്തിനു ശേഷം മരണാനന്തര കർമ്മങ്ങൾ ബാലുശ്ശേരി പനങ്ങാട്( മാതൃഗൃഹം) വീട്ടിൽ നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us