മജീദ് താമരശ്ശേരി
Updated On
New Update
അടിവാരം: കനത്ത മഴ പെയ്തതിനെത്തുടന്ന് പ്രളയത്തിൽ തകർന്ന പോത്തുണ്ടി പാലത്തിന് ബദലായി നിർമിച്ച താത്കാലിക പാലം ഒലിച്ചു പോയി.
Advertisment
ഇന്ന് ഉച്ചക്ക് ശേഷം പെയ്ത ശക്തമായ മഴയെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിലാണ് ഒലിച്ചു പോയത്.
കഴിഞ്ഞ ദിവസം തല്കലിക പാലം മണ്ണിട്ട് നികത്തി പാലം പണി അവസാനഘട്ടത്തിലെത്തിയപ്പോൾ മഴ പെയ്ത് മണ്ണ് പൂർണ്ണമായും ഒലിച്ചു പോയിരുന്നു.
തുടർന്ന് വീണ്ടും പണി പൂർത്തീകരിക്കുന്ന അവസാന ഘട്ടത്തിലാണ് ഇന്ന് അതിലും ശക്തമായി പെയ്തത്. ഇന്നത്തെ മഴയിൽ കോൺഗ്രീറ് നിർമാണം ഒഴികെ ബാക്കിയൊള്ളതെല്ലാം പൂർണ്ണമായും ഒലിച്ചു പോയി.