സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്തതോടെ ആപ്ലിക്കേഷനുകൾ പ്രവർത്തനരഹിതമായി. സാംസങ്ങ് ഉപഭോക്താക്കൾ വലയുന്നു

മജീദ്‌ താമരശ്ശേരി
Wednesday, January 22, 2020

താമരശ്ശേരി:  സാംസൺ ഗാലക്‌സി ഫോണുകളിൽ സോഫ്റ്റ് വെയർ അപ്ഡേറ്റ് ചെയ്തവരാണ് വലയുന്നത്.
ആൻഡ്രോയ്ഡ് ക്യു വേർഷനിലേക്ക് അപ്ഡേറ്റ് ചെയ്തതോടെ ഫോണുകളിൽ ഉപയോഗിച്ചിരുന്ന പല ആപ്പുകളും പ്രവർത്തനരഹിതമായി.

മലയാളമടക്കമുള്ള പ്രാദേശിക ഭാഷകൾ എഴുതാൻ ഉപയോഗിക്കുന്ന ജനപ്രിയ ആപ്പ്  ആയ ഗൂഗിൾ ഹാൻഡ് റൈറ്റിങ് ഇൻപുട്ട് , ഒന്നിലധികം സോഷ്യൽ മീഡിയ അപ്പുകൾ പ്രർത്തിക്കാനായി ഉപയോഗിക്കുന്ന പാരലൽ  ആപ്പുകൾ, ഗ്യാലക്സി സ്റ്റോറിൽ നിന്നും, പ്ളേ സ്റ്റോറിൽ നിന്നും ഇൻസ്റ്റാൾ ചെയ്യുന്ന ഒട്ടുമിക്ക ആപ്പുകളും പുതിയ സോഫ്റ്റ് വെയർ അപ്‌ഡേറ്റ് ചെയ്തതോടെ പ്രവർത്തനരഹിതമായി.

ആപ്പുകൾ തുറക്കുംമ്പോൾ ക്ളോസ് ആപ്പ് എന്ന സന്ദേശം വന്ന് പ്രവർത്തനരഹിതമാവുകയാണ്. തുടക്കത്തിൽ പലരും വൈറസ് പ്രശ്നമാണെന്നാണ് കരുതിയത്. പിന്നീട് സാംസങ്ങ് സർവീസ് സെന്ററുകളിൽ ബന്ധപ്പെട്ടപ്പോഴാണ് പുതിയ സോഫ്റ്റ് വെയറിന്റെ സാങ്കേതിക പ്രശ്നം മൂലമാണ് ആപ്പുകൾ പ്രവർത്തിക്കാത്തെതെന്ന വിവരം അറിയുന്നത് .

നിലവിൽ പ്രശ്ന പരിഹാരത്തിന് യാതൊരു മാർഗ്ഗവുമില്ലെന്ന മറുപടിയാണ് സർവ്വീസ് സെന്ററിൽ നിന്നും ലഭിക്കുന്നത്.

×