മജീദ് താമരശ്ശേരി
Updated On
New Update
താമരശ്ശേരി: നിയന്ത്രണം വിട്ട കാറിടിച്ച് കാല്‍നട യാത്രക്കാരന് ഗുരുതര പരിക്ക്. താമരശ്ശേരി വട്ടക്കുണ്ട് ചെറിയ വട്ടക്കുണ്ടുങ്ങല്‍ സി വി അബ്ദുല്‍ മജീദ്(48)ന് ആണ് പരുക്കേറ്റത്.
Advertisment
വട്ടക്കുണ്ട് ജുമുഅ മസ്ജിദിന് മുന്‍വശത്ത് വെച്ച് ഇന്നലെയായിരുന്നു അപകടം. റോഡരികിലെ വീട്ടില്‍ നിന്നും പള്ളിയിലേക്ക് ഇറങ്ങിയപ്പോള്‍ താമരശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാറ് നിയന്ത്രണം വിട്ട് അബ്ദുല്‍ മജീദിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ അബ്ദുല്‍ മജീദിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.