New Update
താമരശ്ശേരി: ബസ്സിൽ ടിപ്പറിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. താമരശ്ശേരി - കൊയിലാണ്ടി റോഡിൽ പൂനൂരിന് സമീപം അവേലത്താണ് അപകടമുണ്ടായത്.
Advertisment
താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിക്ക് പോകുകയായിരുന്ന ആഞ്ചനേയ ബസ്സും, കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പർ ലോറിയുമാണ് അപകടത്തിൽപ്പെട്ടത്.
മറ്റൊരു ബസ്സിനെ മറികടന്ന് വന്ന ടിപ്പർ ബസിൽ ഇടിക്കുകയും ഇതേ തുടർന്ന് നിയന്ത്രണം വിട്ട ബസ് മരത്തിൽ ചെന്നിടിക്കുകയുമായിരുന്നു.